ആ നടന്റെ കാമാഗ്നിയില്‍ ഉരുകുന്നു... കിടപ്പറ പങ്കിടണമെന്ന വൈരാഗ്യബുദ്ധിയോടെ ആ നടന്‍ ശല്യം ചെയ്യുന്നു; രാധികയുടെ വെളിപ്പെടുത്തലുകള്‍

ഒരു പ്രമുഖ നടന്‍ അയാളോടൊപ്പം താന്‍ കിടപ്പറ പങ്കിടണമെന്ന വൈരാഗ്യബുദ്ധിയോടെ നിരന്തരം തന്നെ ശല്യം ചെയ്യുകയാണെന്ന് നടി രാധികാ ആപ്‌തെ.
പല നടന്മാരും ലൈംഗികമായ ലക്ഷ്യത്തോടെ തന്നെ സമീപിക്കാറുണ്ടെന്നും അവരോടൊപ്പം താന്‍ മാന്യമായി പ്രതികരിച്ച് പിന്‍വാങ്ങുകയുണ്ടായെന്നും രാധിക തുറന്നുപറയുന്നു. ഈ നടന്മാര്‍ മറ്റു നടിമാരൊത്ത് സ്ഥിരമായി കിടപ്പറ പങ്കിടാറുണ്ട്. അതെനിക്കറിയാം. അങ്ങനെ അവരുമായി ഈ നടന്മാര്‍ എന്നെ താരതമ്യപ്പെടുത്തിയിരിക്കാം.
ആരോടൊപ്പം ശയിക്കണം, ശയിക്കണ്ട എന്നും തീരുമാനിക്കേണ്ടത് ഞാനാണ്. ഞാനൊരു തുറന്ന പുസ്തകമാണെന്ന് ഇവര്‍ ധരിച്ചിരിക്കാം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി എത്രയോ നടിമാരെ ഇക്കൂട്ടര്‍ വീഴ്ത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. മിക്ക നടിമാരും തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു പോകുമെന്ന ഭീതിയോടെ സൂപ്പര്‍ സ്റ്റാറിന്റൈ ഇംഗിതത്തിന് വഴങ്ങുകയാണ് ചെയ്യുക.
എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ നടനാണ്. പലപ്പോഴും അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്. എങ്കില്‍ അയാളുടെ ഇമേജിനെ അതു സാരമായി ബാധിക്കും. ഒരുദിവസം ഞാന്‍ തങ്ങിയിരുന്ന ഹോട്ടലില്‍ ഇയാള്‍ വന്നു. അതൊരു രാത്രിയായിരുന്നു. ഈ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയില്‍ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടന്‍ എന്ന നിലയ്ക്ക് ഞാന്‍ വളരെ മാന്യമായി സംസാരിച്ചു.
സിനിമയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുതുടങ്ങി. അയാള്‍ മദ്യപിച്ചിരുന്നതായി ഞാന്‍ മനസിലാക്കി തുടര്‍ന്ന് സംഭാഷണത്തിനിടയില്‍ എന്റെ ശരീരമാകെ അയാളുടെ കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു. മാത്രമല്ല സംഭാഷണത്തില്‍ അശ്ലീലവാക്കുകളും വീണുതുടങ്ങി. രംഗം പന്തിയല്ലെന്ന് എനിക്കു മനസിലായി. എഴുന്നേറ്റ് പോകാന്‍ പറയാന്‍ എനിക്കു തോന്നിയില്ല. പകരം എനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതല്‍ ഷൂട്ടിംഗ് സ്‌പോട്ടിലായിരുന്നുവെന്നും പറഞ്ഞു. എന്നിട്ടും അയാള്‍ പോകാനുള്ള ഒരുക്കത്തിലല്ലായിരുന്നു.
ആ രാത്രി എന്റെ റൂമില്‍ കഴിയണമെന്ന ആഗ്രഹം അയാള്‍ വെളിപ്പെടുത്തുകയുണ്ടായി. സാധ്യമല്ലെന്നും പെട്ടെന്ന് റൂം വിട്ടു പോകണമെന്നും ഞാന്‍ ശഠിച്ചു. എനിക്കുവേണ്ടി ഒരുപാട് അവസരങ്ങള്‍ തരാന്‍ തനിക്ക് കഴിയുമെന്നൊക്കെയായിരുന്നു പിന്നീടുള്ള വാഗ്ദാനങ്ങള്‍. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാള്‍ എണീറ്റ് പ്രതികാരഭാവത്തോടെ പറഞ്ഞു. ഞാന്‍ വിചാരിച്ചാല്‍ ഈ ഫീല്‍ഡില്‍നിന്നും നിന്നെ ഔട്ടാക്കാന്‍ കഴിയും. ഓര്‍മ്മയിലിരിക്കട്ടെ. എന്നു പറഞ്ഞ് അയാള്‍ പുറത്തിറങ്ങുകയും ചെയ്തു.

വീണ്ടും അയാള്‍ എന്നെ ശല്യം ചെയ്തുതുടങ്ങി. ഇപ്പോഴും ഇതു വിവരിക്കുമ്പോഴും അയാളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍. ഇതുപോലെ ഹിന്ദി സിനിമാലോകത്തും ഒരു സംഭവം നടന്നു. ബോംബെയിലെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നെ സമീപിച്ചു. എന്നിട്ട് ഒരു ഹിന്ദി സൂപ്പര്‍സ്റ്റാറിന്റെ നായികയായി എന്നെ കരാര്‍ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ ഞാന്‍ അതില്‍ ഉള്‍പ്പെട്ട ഒരു പ്രധാന വ്യക്തിയോടൊപ്പം അന്തിയുറങ്ങണമെന്നായിരുന്നു കണ്ടീഷന്‍. പ്രതിഫലം എത്രകോടി വേണമെങ്കിലും തരാമെന്നും പറഞ്ഞു. അങ്ങനെ കിടന്നുകൊടുത്ത് അഭിനയിക്കേണ്ട ഗതികേട് എനിക്കു വന്നിട്ടില്ലെന്ന് പച്ചയായിത്തന്നെ അയാളുടെ മുഖത്തുനോക്കി പറയേണ്ടതായിവന്നു.
ഞാന്‍ ഗ്ലാമറസ്സായി അഭിനയിക്കുമ്പോള്‍ ശരിക്കും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പക്ഷേ കഥാപാത്രവുമായി ഇണങ്ങണമെങ്കില്‍ എനിക്ക് അങ്ങനെ അഭിനയിച്ചേ പറ്റൂ. അതിലെനിക്ക് യാതൊരുവിധ വിഷമവും ഇല്ല.
തമിഴ് പടങ്ങളില്‍ രാധിക തികച്ചും കുടുംബിനിയായി മാത്രമാണ് അഭിനയിക്കാറുള്ളത്. രജനിയോടൊപ്പം 'കബാലി'യില്‍ പ്രത്യക്ഷപ്പെട്ട രാധിക പ്രബല നടിയായി ഉയരുകയും ചെയ്തു. അതേസമയം ഹിന്ദിയില്‍ രാധിക ഒരു മറവുമില്ലാതെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചുവരുന്നു. അവരുടെ നഗ്‌നചിത്രങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ഹോളിവുഡ് ചിത്രത്തില്‍ പച്ചയായി തന്റെ സ്വകാര്യഭാഗം പോലും ഈ നടി വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























