ബിജെപി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം തുടരുന്നു, കണ്ണൂരില്‍ സ്‌കൂളുകളിലടക്കം ആയുധ പരിശീലനം നടക്കുന്നെന്നു പി ജയരാജന്‍

കണ്ണൂരിലെ ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് സിപിഐഎം. 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പി ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. ഇവയുടെ മുഴുവന്‍ വിശദാംശങ്ങളും പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള മതപ്രഭാഷണങ്ങളില്‍ അന്യമതവിരോധം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനൊപ്പം മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂര്‍, പിണറായി, തലശ്ശേരി, പാനൂര്‍, പേരാവൂര്‍, പെരിങ്ങോം, മയ്യില്‍, കൂത്തുപറമ്പ് അഞ്ചരക്കണ്ടി തുടങ്ങിയ ഇടങ്ങളില്‍ ശാഖ നടക്കുന്ന സ്ഥലങ്ങശുടെ വിവരങ്ങളും വിശദമായി കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
നേരത്തെ കേരളത്തില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന തീരുമാനം ആര്‍എസ്എസിനെ വിറളിപിടിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ തെരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് ശ്രമിച്ചുവെന്നും അതിപ്പോഴും തുടരുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ആര്‍എസ്എസ് വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നത്, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്ത ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുള്ള അവരുടെ ആയുധമാണ് വര്‍ഗീയകാര്‍ഡെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.
ആര്‍എസ്എസ് സംഘപരിവാരം മനുഷ്യനെ തല്ലിക്കൊല്ലാന്‍ ആവിഷ്‌കരിച്ച മുദ്രാവാക്യമാണ് ഗോരക്ഷയെന്നും അക്രമത്തിന് വിധേയമാകുന്നത് പട്ടികജാതി-വര്‍ഗ വിഭാഗവും പിന്നോക്ക സമുദായക്കാരുമാണെന്ന് കുറിച്ച കോടിയേരി ബാലകൃഷ്ണന്‍, ചാതുര്‍വര്‍ണ്യം പറഞ്ഞാല്‍ അധികാരം കിട്ടില്ലെന്ന് സൂചിപ്പിച്ചു. യുപി, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചാണ് ഏകീകൃത സിവില്‍കോഡിനെ ബിജെപി ഉയര്‍ത്തിയിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























