Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

വാരിയെല്ല് തകര്‍ത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അന്വേഷണ സംബന്ധമായി കസ്റ്റഡിയില്‍ വാങ്ങും, സംഘം ചേര്‍ന്ന കൊലപാതകമെന്ന് പൊലീസിന് സംശയം

27 OCTOBER 2016 03:07 PM IST
മലയാളി വാര്‍ത്ത

അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഷഹന്‍ഷാ എന്ന സൂര്യയുടെ (20) ദുരൂഹമരണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ വാസീ(31)മിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് . ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നും കഴിഞ്ഞ രണ്ടു മാസം മുന്‍പ് ചാമക്കട പുകയില പണ്ടകശാല പാലത്തിനടുത്ത് മുംതാസ് മന്‍സിലില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഷഹന്‍ഷാ. ഇയാളോടൊപ്പം താമസിച്ചിരുന്നയാളായിരുന്നു വാസിം. ഷെഹന്‍ഷായുടെ മരണം പോലീസിന്റെ അന്വേഷണത്തിലൂടെ കൊലപാതകമാണെന്ന് തെളിയുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. മരണപ്പെട്ട ഷഹന്‍ഷായുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയായ വാസീംമരണപ്പെട്ട ഹന്‍ഷായെ കൂടാതെ മറ്റ് അഞ്ച് ഉത്തര്‍പ്രദേശ് സ്വദേശികളേയും കൂട്ടി കരാര്‍ അടിസ്ഥാനത്തില്‍ ബെഡ്ഷീറ്റ് കച്ചവടം നടത്തി വരികയായിരുന്നു. 10 ദിവസം മുന്‍പ് പൂയപ്പള്ളിയില്‍ കച്ചവടത്തിനായി പോയി മടങ്ങി വരവേ ഷഹന്‍ഷായുടെ കാലിന് മുടന്തു കണ്ട് വിവരം തിരക്കിയപ്പോള്‍ വീണ് പരുക്ക് പറ്റിയതാണെന്നു പറഞ്ഞുവത്രെ.

ആശുപത്രിയില്‍ ചികിത്സ തേടാതെ വേദനസംഹാരി ഗുളികകളും മറ്റും വാങ്ങി വാടക വീട്ടില്‍വിശ്രമിച്ചു വരവേ പ്രതി വാസിമിന്റെ 1200 രൂപ കൊലചെയ്യപ്പെട്ട ഷഹന്‍ഷാ മോഷ്ടിച്ച് മദ്യപിച്ചു എന്ന കാരണത്താല്‍ ഷെഹന്‍ഷായെ മുറിക്കുള്ളില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ശാരീരിക ഉപദ്രവങ്ങള്‍ ഏല്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നെഞ്ചെല്ല് തകര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏല്ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തതായാണ് പ്രാഥമിക വിവരം . പ്രതിയും മറ്റും ചേര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഇന്‍ക്വസ്റ്റ് തയാറാക്കുന്ന വേളയില്‍ ഈസ്റ്റ് പോലീസിന് മരണകാര്യത്തില്‍ സംശയം തോന്നുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിഭാഗം പ്രഫ. ആന്റ് പോലീസ് സര്‍ജന്‍ ഡോ.കെ.വത്സല പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തുകയും മരണകാരണം ശരീരത്തിലേറ്റ ക്ഷതങ്ങളും നെഞ്ചെല്ല് തകര്‍ന്നതില്‍ വച്ചാണെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സര്‍ജന്‍ ഡോ.കെ.വത്സലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ച് പോലീസ് അന്വേഷണത്തെ സഹായിക്കുകയും ചെയ്തു. ദൃക്സാക്ഷികള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കൊലപാതക കേസില്‍ പോലീസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിലൂടെയാണ് കേസിലെ കുറ്റം തെളിയിക്കപ്പെട്ടതും പ്രതിയെ അറസ്റ്റു ചെയ്തതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (7 minutes ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (14 minutes ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (30 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (37 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (1 hour ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (2 hours ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (3 hours ago)

Malayali Vartha Recommends