സോളാറില്‍ ശ്രീധരന്‍നായരെ ഇറക്കിയത് ചെന്നിത്തലയാണെന്നതിന് സ്ഥിതീകരണം: ഉമ്മന്‍ചാണ്ടിക്ക് വലിയ തിരിച്ചടിയായി കോണ്‍ഗ്രസ് നേതാവിന്റെ മൊഴി

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിര്‍ണായകമൊഴി നല്‍കിയ മുല്ലയില്‍ ശ്രീധരന്‍നായര്‍ സത്യസന്ധനാണെന്ന് മുന്‍ നിയമസഭാംഗം ബാബുപ്രസാദ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയതോടെ ശ്രീധരന്‍നായരെ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തെത്തിച്ചത് രമേശ് ചെന്നിത്തലയുടെ അറിവോടെയെന്ന് വ്യക്തമായി. കാരണം ബാബുപ്രസാദ് രമേശ് ചെന്നിത്തലയും വിശ്വസ്തനാണ്. രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ഹരിപ്പാട് സീറ്റ് വിട്ടു നല്‍കിയതും ബാബുപ്രസാദാണ്. എന്‍എസ്എസുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ് ബാബുപ്രസാദും ചെന്നിത്തലയും ശ്രീധരന്‍നായരും എന്‍എസ്എസിന്റെ അഭ്യൂദയകാംക്ഷിയാണ്.
സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിയുടെ വധശിക്ഷ ഇളവുചെയ്യപ്പെട്ട അജ്ഞാതന്റെ മൊഴി കണക്കെ ബാബുപ്രസാദിന്റെ മൊഴി സോളാര്‍ കമ്മീഷനില്‍ നിര്‍ണായകമായേക്കും. ബാബു പ്രസാദ് ആഭിജാത്യമുള്ള പൊതു പ്രവര്‍ത്തകനാണ്. ചെന്നിത്തല അദ്ദേഹത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് അംഗമാക്കിയിരുന്നു
ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച മൊഴിയാണ് ബാബുപ്രസാദിന്റെ ഭാഗത്തു നിന്നുണ്ടായത്. ശ്രീധനരന്‍ നായര്‍ സത്യസന്ധനും ദൈവഭയമുള്ളവനുമാണെന്നായിരുന്നു ബാബു പ്രസാദ് പറഞ്ഞത്. അദ്ദേഹം കള്ളം പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ശ്രീധരന്‍നായരുടെ രഹസ്യമൊഴിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ മൊഴിയുണ്ടെന്ന് സോളാര്‍ കോടതി പറഞ്ഞപ്പോള്‍ ശ്രീധരന്‍നായര്‍ കള്ളനല്ലെന്ന കാര്യം ബാബുപ്രസാദ് ആവര്‍ത്തിച്ചു.
സോളാര്‍ കേസില്‍ ബാംഗ്ലൂര്‍ കോടതിയില്‍ നിന്നും പ്രഹരമുണ്ടായതിനു പിന്നാലെയാണ് ബാബു പ്രസാദിന്റെ മൊഴി പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്റെ ഉത്തരവ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാക്കാന്‍ തരമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോളാര്‍ കമ്മീഷനായി ജസ്റ്റിസ് ശിവരാജനെ നിയമിച്ച മുന്‍മന്ത്രി കെ ബാബുവാകട്ടെ വിജിലന്‍സ് കുരുക്കിലാവുകയും ചെയ്തു. ഇനി കമ്മീഷന് ആരെയും ഭയപ്പെടേണ്ടതില്ല, ബാബുപ്രസാദ് കെ പിസിസിയുടെ ഔദ്യോഗിക ഭാരവാഹിയാണ്. കോണ്‍ഗ്രസിലെ സമുന്നത നേതാവിനെതിരെയുള്ള മൊഴി അദ്ദേഹം നിഷേധിച്ചിട്ടില്ല,. ചെന്നിത്തലയും നിഷേധിച്ചിട്ടില്ല. അതിനര്‍ത്ഥം ഉമ്മന്‍ചാണ്ടി പ്രതിസന്ധിയിലാകുന്നു എന്നു തന്നെയാണ്.
മല്ലേലില്‍ ശ്രീധരന്‍ നായര്‍ സത്യസന്ധനെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മൊഴി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാര്‍ കേസില്‍ ആരോപണം ഉന്നയിച്ച പത്തനംതിട്ടയിലെ വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ സത്യസന്ധനാണെന്ന് മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ബാബു പ്രസാദ്. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു പരാമര്‍ശമുണ്ടോ എന്ന് അറിയില്ല. എന്നാല്‍, ശ്രീധരന്‍ നായര്‍ക്കു കോടതിയില്‍ കള്ളംപറയേണ്ട കാര്യമില്ലെന്നും ഇന്നലെ സോളാര്‍ കമ്മിഷനു നല്‍കിയ മൊഴിയില്‍ ബാബു പ്രസാദ് പറഞ്ഞു. ശ്രീധരന്‍ നായര്‍ തന്റെ അമ്മാവനാണ്. അടുത്ത ബന്ധവുമുണ്ട്. സോളാര്‍ തട്ടിപ്പു കേസില്‍ അദ്ദേഹം കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും മൊഴിയുടെ ഉള്ളടക്കം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രഹസ്യമൊഴിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശമുണ്ടായിരുന്നുവെന്ന് കമ്മിഷന്‍ ബാബു പ്രസാദിനെ അറിയിച്ചു. കമ്മിഷനു ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയിലും സരിത എസ്. നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടകാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. സരിതയുടെ ടീം സോളാറുമായി ശ്രീധരന്‍ നായര്‍ ഇടപാടു നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നുവെന്നും ബാബു പ്രസാദ് പറഞ്ഞു. കെ.എസ്.ഇ.ബി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നതിനാല്‍ അനര്‍ട്ടിന്റെ പട്ടികയിലുള്ള കമ്പനികളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. അനര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് സോളാറിനെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഈ രംഗത്ത് തട്ടിപ്പുകാര്‍ കടന്നുവന്നത്. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ സോളാറിനെക്കുറിച്ചു നടന്ന സെമിനാറിനു ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനായില്ല. ആ സെമിനാറില്‍ സരിത ക്ലാസെടുത്തകാര്യം അന്ന് കെ.എസ്.ഇ. ബി. ചെയര്‍മാനായിരുന്ന മുഹമ്മദാലി റാവുത്തര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെ പറഞ്ഞിരുന്നതായും ബാബു പ്രസാദ് മൊഴി നല്‍കി. ഈ മൊഴിയോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായ ഉമ്മന്‍ചാണ്ടി അടുത്തതായി എന്തുമറുപടി പറയുമെന്നാണ് ഉറ്റുനോക്കുന്നത് എല്ലാവരും.
https://www.facebook.com/Malayalivartha
























