പഴയ കൗമാരമല്ല പുതിയ കൗമാരം; ലഹരിക്കായി എന്തും പരീക്ഷിക്കാന്‍ തയ്യാര്‍, മൗത്ത് സ്‌പ്രേകള്‍ ഇപ്പോള്‍ സജീവം

ഇത് സ്‌കൂളുകള്‍ക്ക് അടുത്തുള്ള കടകളില്‍ ലഭ്യമാകുന്ന വായില്‍ അടിക്കുന്ന ഒരു തരം സ്‌പ്രേ ആണ് . പല തരം പഴങ്ങളുടെ രുചിയുള്ളതും കിട്ടും .ഇത് മാരകമായ ലഹരി ആണ് .ഇത് രണ്ടോ മൂന്നോ തവണ സ്‌പ്രേ ചെയ്താല്‍ പിന്നീട് ഇത് കിട്ടാന്‍ വേണ്ടി ഏത് അറ്റം വരേയും കുട്ടികള്‍ പോകും . അതു കൊണ്ട് ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ശ്രദ്ധിക്കുക. നാളത്തെ സമൂഹമാണ് ഇന്നത്തെ നമ്മുടെ കുട്ടികള്‍.
താന്തോന്നിത്തരങ്ങളാണ് കൌമാരത്തിന്റെ മുഖച്ഛായ. പക്ഷേ, പണ്ട് അച്ഛനോ അമ്മാവനോ വലിച്ചെറിഞ്ഞ സിഗരറ്റു വലിച്ച് ആളാവാന്‍ ശ്രമിച്ചിരുന്ന കൗമാരക്കാരല്ല ഇന്ന്. സൗകര്യങ്ങളുടെയും പണത്തിന്റെയും ധാരാളിത്തം കൊണ്ട് കുറച്ചുകൂടി അപകടമേറിയ ഒരു കൗമാരമാണ് നമ്മുടെ കുട്ടികളുടേത്.
തിരയടങ്ങാത്ത കടലു പോലെ പ്രക്ഷുബ്ധമായ കൗമാരമനസ്സ് മയക്കുമരുന്നു മാഫിയയുടെ പ്രത്യേക ടാര്‍ഗെറ്റ് ആണ്. കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരോ രക്ഷിതാക്കളോ ശ്രമിക്കാതെ വരുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നല്‍ കുട്ടിയിലുണ്ടാവും. കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ പൊതുവേ പിശുക്കുള്ളവരാണ് ഭൂരിഭാഗം രക്ഷിതാക്കളും. അതേസമയം , ചെറിയ തെറ്റുകള്‍ക്കു വരെ കനത്ത ശകാരവും ശിക്ഷയും നല്‍കുകയും ചെയîും. ഇത്തരം സാഹചര്യങ്ങള്‍ കുട്ടികളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കും. ആ അരക്ഷിതാവസ്ഥയാണ് പലപ്പോഴും പ്രലോഭനങ്ങളുമായി എത്തുന്നവര്‍ മുതലെടുക്കുന്നത്.
കുട്ടിയുടെ ചുറുചുറുക്കിനെയും കഴിവിനെയുമെല്ലാം പ്രശംസിച്ച് അടുത്തു കൂടുന്ന ഒരു അപരിചിതന് താല്‍ക്കാലികമായെങ്കിലും അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയും . ഒറ്റപ്പെടലില്‍ തനിക്കു കൂട്ടിയ അപരിചിതനോടുള്ള ഇഷടം വിധേയത്വമാവാനും കണ്ണുമടച്ചു വിശ്വസിക്കാനുമൊക്കെ കുട്ടിക്ക് പിന്നെ അധിക സമയം വേണമെന്നില്ല.ഒരു തുള്ളി ലഹരിക്കുവേണ്ടി എന്തുംചെയîും എന്ന മാനസികാവസ്ഥയിലേക്കാണ് മാഫിയകള്‍ ക്രമേണ അവരെ കൊണ്ടെത്തിക്കുന്നത്. അപകര്‍ഷതാബോധമുള്ള കുട്ടികളെ മിടുക്കരാക്കാനും ആത്മവിശ്വാസമുള്ളവരാക്കാനും ലഹരിമരുന്നിനു സാധിക്കും എന്ന തരത്തിലുള്ള ക്യാംപയിനുകളും മാഫിയകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്.
നര്‍കോട്ടിക്, സ്റ്റിമുലേറ്റ്‌സ്, ഹാലുസിനോജെന്‍സ് ,ഡിപ്രസന്റ്‌സ് എന്നിങ്ങനെ നാലു ഇനത്തില്‍പ്പെട്ട ലഹരിമരുന്നുകള്‍ ആണ് കൗമാരക്കാര്‍ കൂടുതലായും ഉപയോഗിക്കുന്നത്. ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, വേദന കുറയ്ക്കുന്ന മരുന്നകള്‍ എന്നിവയെല്ലാം നാര്‍കോട്ടിക്ക് ആണ്. അതേസമയം കായിക താരങ്ങള്‍ ഉപയോഗിക്കുന്നവ സ്റ്റിമുലേറ്റ്‌സില്‍ പെടുന്നു. കുറച്ചു സമയത്തേക്ക് നല്ല ഉണര്‍വു നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ആദ്യം ഉന്മേഷം നല്‍കുമെങ്കിലും പിന്നീട് വിഷാദത്തിലേക്ക് നയിക്കും ഡിപ്രസന്റ് ഇനത്തില്‍ പെട്ട ലഹരികള്‍ . മദ്യം ഡിപ്രസന്റ്‌സില്‍ പെടുന്നു. നാലാമത്തേത് ഹാലുസിനോജെന്‍സ് ആണ്. കഞ്ചാവ് ഇനത്തില്‍ പെട്ട ചരസ്, ഹാഷിഷ,് കെനാമിനോസ് എന്നിവയെല്ലാം ഇവയില്‍ പെടും . ഹാലുസിനോജെന്‍സ് ലഹരികള്‍ ഇല്ലാത്തത് ഉണ്ടെന്നു തോന്നുക്കുകയും അനുഭൂതികള്‍ പകരുകയും ചെയîും അവ. കൊക്കെയ്ന്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കിട്ടാതെ വരുമ്പോള്‍ ശരീരത്തിലൂടെ വിരകള്‍ ഇഴയുന്ന പോലെ തോന്നുമത്രെ. മൃഗങ്ങളെ മയക്കാനും മറ്റും ഉപയോഗിക്കുന്ന കെറ്റമിന്‍ പോലും ലഹരിക്കായി ഉപയോഗിക്കുന്നു.
https://www.facebook.com/Malayalivartha
























