അധ്യാപികയുടെ മര്‍ദനമേറ്റ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

അധ്യാപികയുടെ മര്‍ദനമേറ്റ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. കോഴഞ്ചേരി മാര്‍ത്തോമ എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അദിത്യയ്ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസില്‍ ശബ്ദം ഉണ്ടാക്കിയെന്ന പേരിലാണ് അദിത്യയെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
കുട്ടിയിപ്പോള്‍ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ വീട്ടില്‍ എത്തിയെങ്കിലും വേദന കൂടിയതുമൂലം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























