മകളെ വയറുവേദനയ്ക്ക് ആശുപത്രില്‍ കൊണ്ടുപോയ മാതാപിതാക്കള്‍ വിവരമറിഞ്ഞ് ഞെട്ടി, പിന്നെ ഉണ്ടായത് വെളിയിലറിയാതിരിക്കാനുള്ള ശ്രമം

അവിവാഹിതയായ മകളെ വയറുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയ മാതാപിതാക്കളോട് ഡോക്ടര്‍ പറഞ്ഞു മകള്‍ പ്രസവിച്ചു. പക്ഷേ കുഞ്ഞ് മരിച്ചു. വിവരമറിഞ്ഞ് ഞെട്ടിയത് മാതാപിതാക്കളാണ്. കാരണം അവിവാഹിത. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇലന്തൂര്‍ വാര്യാപുരം സ്വദേശിനിയായ പതിനെട്ടുകാരിയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ഇവിടെ ചികില്‍സ തേടി എത്തിയത്. ആശുപത്രിയിലെത്തി ഏതാനും സമയത്തിന് ശേഷം യുവതി പ്രസവിച്ചു. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കുട്ടി ഉടന്‍ തന്നെ മരിച്ചു. ആശുപത്രി അധികൃതര്‍ വിവരം പത്തനംതിട്ട പൊലീസിനെ അറിയിച്ചു. സംഭവം നടന്നത് തിരുവല്ലയിലായതിനാല്‍ പത്തനംതിട്ട പൊലീസ് കേസെടുത്ത ശേഷം ഇവിടേക്ക് കൈമാറി.
ഒമ്പതു മാസം മുന്‍പ് എരുമേലിയിലെ ബന്ധു വീട്ടില്‍ വിവാഹത്തിന് പോയപ്പോള്‍ പരിചയപ്പെട്ടതാണ് യുവാവിനെ എന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പരിചയപ്പെട്ട അന്നും അതിന് ശേഷം ബന്ധു വീട്ടില്‍ പോയപ്പോഴൊക്കെയും യുവാവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് യുവതിയുടെ മൊഴി. അപ്പോഴൊന്നും പേര് ചോദിക്കാന്‍ പറ്റിയില്ലത്രേ. യുവതിയുടെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രായപൂര്‍ത്തിയായ ആളായതിനാലും പീഡനത്തിന് പരാതി ഒന്നും നല്‍കിയിട്ടില്ലാത്തിനാലും കുട്ടി മരിച്ചതു സംബന്ധിച്ച് മാത്രമാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ പിതാവ് വിവാഹവീട്ടില്‍ വച്ച് പരിചയപ്പെട്ട ചെറുപ്പക്കാരനാണെന്ന് യുവതി. ഇയാളുടെ പേര് അറിയില്ലെന്നും യുവതി പറഞ്ഞതോടെ നാണക്കേട് ഒഴിവാക്കാന്‍ മാതാപിതാക്കളുടെ നെട്ടോട്ടമോടുകയാണ്. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ നിലപാട്. പത്രങ്ങളില്‍ വാര്‍ത്ത വരാതിരിക്കാന്‍ മാതാപിതാക്കള്‍ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും സഹായം തേടിയിരുന്നു.
https://www.facebook.com/Malayalivartha
























