റെയ്ഡ് പേടിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥര്‍ വീടുപൂട്ടി സ്ഥലം കാലിയാക്കുന്നു: ജേക്കബ് തോമസ് സര്‍വ്വ മര്യാദയും ലംഘിക്കുന്നുവെന്ന് മുഖ്യന് പരാതി

വിരട്ടാന്‍ നോക്കേണ്ട കാര്യങ്ങള്‍ ഡീല്‍ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. ഐഎസ് ഐപിഎസ് കലഹം രൂക്ഷമാകുന്നു. പിണറായി ധര്‍മ്മസങ്കടത്തില്‍. കെ എം എബ്രാഹത്തിന് പിന്നാലെ ടോംജോസ് ഐഎഎസിന്റെ വീട്ടിലും റെയ്ഡിന് വിജിലന്‍സ് എത്തിയതോടെ സംസ്ഥാനത്തെ ഐഎസുകാര്‍ മുഖ്യന്റെ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കാന്‍ ആലോചിക്കുന്നു. ജേക്കബ് തോമസിന്റെ പകപോക്കലില്‍ തങ്ങളെ ഇരകളാക്കുന്നുവെന്നാണ് ആരോപണം. ചിലര്‍ വീടും പൂട്ടി സ്ഥലം കാലിയാക്കുന്നു. വിജിലന്‍സ് റെയ്ഡ് പൊതുമധ്യത്തില്‍ തന്നെ അവഹേളിക്കുന്നതിനായാണെന്ന് ടോം ജോസ് ഐ.എ.എസ്. ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പേ വിജിലന്‍സ് പരിശോധന നടത്തി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടത്തിയിരിക്കുന്നതെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തന്റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ കേസെടുത്ത് വിജിലന്‍സ് ഇന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്.
ഫ്‌ലാറ്റിലെ വിജിലന്‍സ് പരിശോധന വാറന്റില്ലാതെ; ജേക്കബ് തോമസിനു ഗൂഢലക്ഷ്യങ്ങളെന്നു കെ.എം. ഏബ്രഹാം
തിരുവനന്തപുരംന്മ വിജിലന്‍സ് അന്വേഷണത്തിന്റെ മറവില്‍ താന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയതിനു പിന്നില്‍ ഡയറക്ടര്‍ ജേക്കബ് തോമസിനു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നു ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനു രേഖാമൂലം പരാതി നല്‍കി. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകളുടെ പേരില്‍ ധനകാര്യ പരിശോധനാ വിഭാഗം അദ്ദേഹത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്തതാണു പ്രകോപനമെന്നു സംശയമുണ്ടെന്നും ഏബ്രഹാം തുറന്നടിച്ചു. ഈ ക്രമക്കേട് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം സര്‍ക്കാരിനു സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്റെ വീട്ടില്‍ മര്യദയുടെ സീമകള്‍ ലംഘിച്ച്, മൊഴിയെടുക്കുന്നതിനും മുന്‍പു നടത്തിയ പരിശോധന നിഷ്പക്ഷമായി റിപ്പോര്‍ട്ട് നല്‍കുന്നതിനെതിരെ തന്നെ ഭീഷണിപ്പെടുത്താനല്ലേ എന്നു സംശയിക്കണമെന്ന് ഏബ്രഹാം കത്തില്‍ ചൂണ്ടിക്കാട്ടി.
വിജിലന്‍സ് കോടതി മുന്‍പാകെ എന്തു വിവരം നല്‍കാനും താന്‍ തയാറാണെന്നിരിക്കെ ഭീഷണിയും പീഡനവും ഇല്ലാതെ ധനസെക്രട്ടറി എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് ഇത്തരം പരാതി നല്‍കുന്നത്. താന്‍ ഓഫിസിലായിരിക്കെ ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടാവൂ എന്നറിഞ്ഞു വാറന്റ് പോലുമില്ലാതെ രാവിലെ 11നാണു പരിശോധകസംഘം എത്തിയതെന്നു കത്തില്‍ വ്യക്തമാക്കി.
ഏറ്റവും സീനിയര്‍ ആയ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്ന നിലയില്‍ തന്നെ അറിയിക്കുക എന്ന സാമാന്യ മര്യാദ പോലും പാലിച്ചില്ല. വനിതാ ഓഫിസര്‍മാരും സംഘത്തില്‍ ഇല്ലായിരുന്നു. തന്നെ സംബന്ധിക്കുന്ന എന്തു വിവരവും സ്വമേധയാ നല്‍കാന്‍ തയാറാണെന്നിരിക്കെ പ്രാഥമികാന്വേഷണത്തില്‍ പതിവില്ലാത്ത മിന്നല്‍ പരിശോധനാ നാടകം എന്തിനായിരുന്നുവെന്നു മനസ്സിലാവുന്നില്ല. ഇതാണു ഗൂഢോദ്ദേശ്യം സംശയിക്കാന്‍ കാരണം.
കണക്കില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്‍മേല്‍ വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ മാര്‍ച്ച് 23നു തന്റെ സ്വത്തുവിവരം സംബന്ധിച്ച വിശദ കുറിപ്പ് വിജിലന്‍സിനു നല്‍കിയിരുന്നു. എന്തെങ്കിലും വിവരം വിട്ടുപോയിട്ടുണ്ടെങ്കില്‍ തന്നോടു ചോദിക്കുന്നതായിരുന്നു മാന്യത. ഭവനനിര്‍മാണ സഹകരണ സംഘം വഴി നിര്‍മിച്ച ജഗതിയിലെ മില്ലേനിയം അപ്പാര്‍ട്‌മെന്റില്‍ തന്റെ ഫ്‌ലാറ്റിന്റെ അതേ വലിപ്പത്തില്‍ ജേക്കബ് തോമസിനും ഫ്‌ലാറ്റുണ്ടായിരുന്നു. അതുകൊണ്ടു ഫ്‌ലാറ്റിന്റെ അളവെടുക്കാന്‍ സംഘത്തെ വിടേണ്ട കാര്യമുണ്ടായിരുന്നില്ല.
പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന്റെ തലവന്‍ 'ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം, ഞങ്ങള്‍ നിസഹായരാണ്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ആണ്' എന്നു പറഞ്ഞതു തന്റെ സംശയം ബലപ്പെടുത്തുന്നു. വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയ്ക്കു വീട്ടില്‍ എത്തിയ സമയത്തു തന്നെ അതിന്റെ വാര്‍ത്ത ഒരു ചാനലില്‍ കാണിച്ചതും സംശയമുണര്‍ത്തുന്നു. തന്നെ മോശമാക്കാന്‍ ജേക്കബ് തോമസിന്റെ അറിവോടെ ചോര്‍ത്തിയതാണെന്നു കരുതണം.
തുറമുഖ വകുപ്പില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു 2016 മാര്‍ച്ചില്‍ ധനവകുപ്പ് ജേക്കബ് തോമസിന് എതിരായ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ജേക്കബ് തോമസിനെതിരെ നടപടിക്കു റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 2016 ഏപ്രിലിനും ഒക്ടോബര്‍ 15നും ഇടയില്‍ താന്‍ ഈ ഫയല്‍ കണ്ടിട്ടില്ല. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ജൂണിലോ ജൂലൈയിലോ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നു. റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടിയാണു ശുപാര്‍ശ ചെയ്യുന്നത് എന്നറിഞ്ഞുള്ള പകപോക്കലല്ലേ ഇതിനെല്ലാം പിന്നില്‍ എന്നും സംശയിക്കണം. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ അധികാരം പേരിനും പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ മറ്റ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്-കത്തില്‍ പറയുന്നു.
മുഖ്യനും സമ്മര്‍ദ്ദത്തില്‍ ഇത്തവണ ജേക്കബ് തോമസിനെ സര്‍ക്കാര്‍ കൈയ്യൊഴിയാനാണ് സാധ്യത്.
ഐഎഎസ് ഉദ്യോഗസ്ഥരെ പിണക്കി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അതുികൊണ്ട് തന്നെ പിണറായി ജേക്കബ് തോമസിനെ വിലക്കുമെന്നും സൂചനയുണ്ട്.അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കാണിച്ച് കെ.എം ഏബ്രഹാമിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ഏറ്റെടുത്തത്.
അതേസമയം, കെ.എം ഏബ്രഹാമിനെതിരായ പരാതിക്കു പിന്നില്‍ ജേക്കബ് തോമസ് ആണെന്നാണ് ഐ.എ.എസ് വിഭാഗത്തിന്റെ പരാതി. തന്നെ മോശക്കാരനാക്കാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നുവെന്നാണ് ഏബ്രഹാമിന്റെ പരാതി. കോടതി ഉത്തരവിനു പിന്നിലും ജേക്കബ് തോമസിന്റെ സ്വാധീനമുണ്ട്. എന്നാല്‍ ധനവകുപ്പിന് കീഴിലുള്ള പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ജേക്കബ് തോമസിനെതിരായ ക്രമക്കേടും പുറത്തുവന്നിരുന്നു. ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും ഐ.എ.എസ് വിഭാഗത്തെ പ്രകോപിപ്പിക്കുണ്ട്. സര്‍ക്കാരില്‍ നിന്ന് രണ്ട് നീതിയാണെന്നാണ് ഇവരുടെ പരാതി
https://www.facebook.com/Malayalivartha
























