ഐസക്കിന് കെഎം മാണിയുടെ ഗതി

തോമസ് ഐസക്കിന്റെ കാലം കഴിഞ്ഞു. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും കെസി വേണുഗോപാലിനെതിരെ ഐസക്കിനെ മത്സര രംഗത്തിറക്കുന്നതോടെ അദ്ദേഹം കേരളം രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാകും. തോമസ് ഐസക്കിന് പോകുന്നത് കെഎം മണിക്ക് സംഭവിച്ച അതേ അവസ്ഥയാണ്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയുടെ കാലത്ത് കെഎം മാണിയുടെ സ്ഥിതിയും ഇതായിരുന്നു. മാണിയാണ് ക്രിസ്തുവെന്നും അദ്ദേഹത്തിന്റെ വാക്യങ്ങളാണ് വേദവാക്യമെന്നും സിപിഎമും സിപിഐയും പാടി നടന്നു. അതോടെ കെഎം മാണിയെ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും വെട്ടി. ഒടുവില്‍ അഴിമതിക്കാരനാക്കി പുറത്താക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നിയമ സഭയില്‍ നടന്ന ചര്‍ച്ചയിലാണ് തോമസ് ഐസക്കിനോടുള്ള അനിഷ്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു പ്രകടിപ്പിച്ചത് . പ്രതിപക്ഷ നേതാവും സംഘങ്ങളും ഐസക് മികച്ച ധനമന്ത്രിയാണെന്നു പറഞ്ഞു. ഗീത ഗോപിനാഥിനെ സാമ്പത്തീക ഉപദേഷ്ടാവാക്കിയതിലുള്ള നീരസവും പ്രകടിപ്പിച്ചു. അപ്പോള്‍ ഗീതാ ഗോപിനാഥിനെ പുകഴ്ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഗീതയെ ചെറുതാക്കാന്‍ നോക്കരുതെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി. ഗീതയുടെ ഉപദേശമാണ് ഐസക് നടപ്പിലാക്കുന്നതെന്ന് പറയാനും പിണറായി മറന്നില്ല. ഐസക്കിനാണെങ്കില്‍ ഗീത ഗോപിനാഥിനോട് പണ്ടേ ഒരു മമതയില്ല. ഗീതാ ഗോപിനാഥിന്റെ ആശയങ്ങള്‍ക്ക് എതിരാണ് ഐസക്കിന്റെ നിലപാട് .ഗീതയുടേത് കോര്‍പറേറ്റ് എക്കണോമിക്സാണെന്ന് ഐസക് പറയാറുണ്ട്. പിണറായിയുടെ ഗീത പ്രകീര്‍ത്തനം കേട്ട് നിയമസഭയില്‍ മിണ്ടാതിരിക്കാനെ ഐസക്കിന് കഴിഞ്ഞുള്ളു.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഐസക്കായിരുന്നു സൂപ്പര്‍ മന്ത്രി. ഇപ്പോള്‍ ഐസക്കിന്റെ എല്ലാ പ്രതാപവും അസ്തമിച്ചു. അദ്ദേഹത്തെ ആര്‍ക്കും വേണ്ടാതായി. ഐസക്ക് അയക്കുന്ന ഫയലുകളില്‍ കുറിയിടാന്‍ മാത്രമാണ് മുഖ്യമന്ത്രിക്ക് നേരം. ഇനി ഐസക്കിനെ എങ്ങനെ പുകച്ചു പുറത്തു ചാടിക്കാം എന്നായിരിക്കും പിണറായിയുടെ ചിന്ത. അതിനു 2019 ലെ ഇലക്ഷന്‍ വരെ കാക്കണോ എന്നും പിണറായി തീരുമാനിക്കും. ഏതായാലും പ്രതിപക്ഷം ഐസക്കിനെ ഒരു വഴിക്കാക്കുമെന്നു കാര്യം ഉറപ്പായി.
https://www.facebook.com/Malayalivartha
























