ടോംജോസിന്റെ വീട്ടിലെ റെയ്ഡ് അഴിമതിക്കാരായ സീനിയര്‍ ഐഎഎസുകാരെ മാറ്റാന്‍ നീക്കം

ധനം, പൊതുമരാമത്ത്, സഹകരണം, ആരോഗ്യം , പൊതുഭരണം തുടങ്ങിയ വകുപ്പുകളിലേയ്ക്ക് കേരള സര്‍ക്കാര്‍ അഴിമതിരഹിതരായ ഐഎഎസ് ഉദ്യോഗസ്ഥരെ തേടുന്നു , ഇപ്പോള്‍ സെക്രട്ടറി മാരായിരിക്കുന്ന കെ എം എബ്രഹാം, ടോം ജോസ് തുടങ്ങിയവരെ ഐഎംജി പോലുള്ള സ്ഥാപന ങ്ങളുടെ തലപ്പ ത്തേക്ക് മാറ്റാനും ആലോചി ക്കുന്നു. വിജിലന്‍സ് ഡയറ കടര്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടപ ടി. ജൂനിയറായ വരെയും നിയമിച്ചെന്നി രിക്കും.
പണംവാരി വകുപ്പുകളില്‍ നിന്ന് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാ യിരിക്കും പുതിയ നടപടി. ടോം ജോസിന്റെ വീടുകള്‍ റെയ്ഡ് ചെയ്യാനും കെ എം എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്താനും അനുവാദം നല്‍കിയത് മുഖ്യമന്ത്രിയാണ്. ആഭ്യന്തര വകുപ്പു മന്ത്രിയുടെ അനുമതിയി ല്ലാതെ സീനിയര്‍ ഐഎഎസ് ഉദ്യോഗ സ്ഥരുടെ വീടുകളില്‍ വിജിലന്‍സിന് റെയ്ഡ് നടത്താനാവി ല്ല. മിനിമം മുഖ്യമന്ത്രി അക്കാര്യം അറിഞ്ഞി രിക്കണം.
ടോം ജോസിനെതിരായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. കോടി കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങളാണ് ഇതിലധികവും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് ടോം ജോസിനെതിരെ അന്വേഷ ണത്തിന് ഉത്തരവായ ത്. വിജിലന്‍സ് കോടതി ഉത്തരവായതിനാല്‍ സര്‍ക്കാരിനു ഒഴിഞ്ഞു മാറാനാകില്ല. ടോം ജോസും കെഎം എബ്രഹാമും ചേര്‍ന്നാണ് ജേക്കബ് തോമസി നെതിരെ നീങ്ങുന്ന ത്. എബ്രഹാം മുഖ്യമ ന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെ ടോം ജോസും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. എബ്രഹാമിന്റെ പരാതി യുടെ ഗതി തന്നെ ടോം ജോസിന്റെ പരാതിക്കും വരും. കാരണം എബ്രഹാം നല്‍കിയ പരാതിയ്ക്കു പിന്നാലെ എബ്രഹാ മിന് പബ്ളിസിറ്റി മാനിയയാണെന്ന് പിണറായി നിയമ സഭയില്‍ പറഞ്ഞു. എബ്രഹാമിന്റെ പേരു പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചവരില്‍ ഒരാള്‍ അദ്ദേഹം തന്നെയാണ്.
https://www.facebook.com/Malayalivartha
























