പോലീസ് സ്റ്റേഷനിലും രക്ഷയില്ല, ഓട്ടോറിക്ഷാ അപകടത്തെപ്പറ്റി പരാതിനല്‍കാനെത്തിയ യുവാവിന് തെരുവുനായയുടെ കടിയേറ്റു

പാലാ സ്വദേശിയായ യുവാവിനാണ് ഇത്തവണ തെരുവ്‌നായയുടെ കടിയേറ്റത്. ഇടപ്പാടി വള്ളിയാന്തടത്തില്‍ സജിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പാലാ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സജിയുടെ സുഹൃത്ത് ബൈജുവിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ബൈജുവിന്റെ കൂടെ എത്തിയതായിരുന്നു സജി. പൊലീസ് സ്റ്റേഷന്‍ കാന്റീന്‍ സമീപത്ത് കൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നായയാണ് സജിയെ കടിച്ചത്. ഇടതു കാലിന്റെ പിന്‍ഭാഗത്ത് കടിയേറ്റ സജിയെ പാലാ ജനറല്‍ ആശുപത്രിയിലും ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നഗരത്തില്‍ നായ്ക്കള്‍ക്ക് മാത്രമായി പാര്‍ക്ക് സ്ഥാപിച്ച നഗരസഭയാണ് പാലാ. ഏഴുലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഈ പാര്‍ക്കില്‍ ഒരേസമയം അറുപത് നായ്ക്കള്‍ളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഈയിടെയായി പാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണെന്നും വളരെ ചുരുക്കം നായ്ക്കളെ മാത്രമാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച വൃദ്ധന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. . തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അടിയന്തര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ്(90) മരിച്ചത്.
വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ അതിരാവിലെ 4.30ന് നാലഞ്ച് പട്ടികള്‍ കൂട്ടമായി കടിച്ച് പറിക്കുകയായിരുന്നു. മുത്താന എസ്പി പൗള്‍ട്ടറി ഫാമില്‍ 500ഓളം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. 3കിലോഗ്രാം ഉള്ള 100 ഓളം കോഴികളും 2കിലോഗ്രാം ഉള്ള 400 ഓളം കോഴികളും ആണ് ഫാമില്‍ ഉണ്ടായിരുന്നത്. രാവിലെ 6 മണിക്ക് ഫാം തുറന്നപ്പോള്‍ ഏഴോളം പട്ടികള്‍ അകത്ത് ഉണ്ടായിരുന്നു. നെറ്റ് തകര്‍ത്താണ് പട്ടികള്‍ അകത്തു കയറിയത്. 2,25000 രുപയുടെ നഷ്ട്ടം ഉണ്ടായതായതായാണ് കണക്ക്.
https://www.facebook.com/Malayalivartha
























