ജേക്കബ് തോമസിനെ പേടി, അഴിമതി ചെയ്തവര്‍ ജേക്കബ് തോമസിനെതിരെ സംഘമായി പ്രവര്‍ത്തിക്കുന്നു- ശ്രീനിവാസന്‍

അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതീരെ അഴിമതിക്കാരായ ഒരു സംഘം ഗൂഢമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസന്‍. തെറ്റു ചെയ്തവര്‍ക്കാണ് ജേക്കബ് തോസമിനെ പേടി, അങ്ങിനെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിയ്ക്കുന്നത്. ഇത്തരത്തില്‍ മുഖം നോക്കാതെ പ്രവര്‍ത്തിയ്ക്കുന്ന വിജിലന്‍സ് ഡയറക്ടറെ താന്‍ കാണുന്നത് അദ്യമാണെന്നും ശ്രീനിവാസന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജേക്കബ് തോമസിനെതിരെ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അടുത്തുപോകുന്നത് നാടകമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വിജിലന്‍സ് മേധാവി സ്വാധീനത്തില്‍പ്പെടാതെ പ്രവര്‍ത്തിയ്ക്കുമ്പോഴുള്ള ഞെട്ടലിലാണ് പല ഉന്നത ഉദ്യോഗസ്ഥരും. പ്രവര്‍ത്തിയ്ക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് എല്ലാ പിന്തുണയും നല്‍കണം -ശ്രീനിവാസന്‍ പറഞ്ഞു. ജേക്കബ് തോമസിനെതിരുയള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ പേടിയില്‍ നിന്നുണ്ടാകുന്നതാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു വകുപ്പിന്റെ മേധാവി മറ്റാരുടെയും സ്വാധീനവലയത്തില്‍ പെടാതെ പ്രവര്‍ത്തിക്കുന്നത് കാണുമ്പോഴുള്ള ഞെട്ടലാണ് എല്ലാവര്‍ക്കും ഉള്ളത്. സാധാരണ പലര്‍ക്കും വഴങ്ങിയും കീഴടങ്ങിയുമാണല്ലൊ പലരും പ്രവര്‍ത്തിക്കുന്നത്. അങ്ങനെ അല്ലാത്ത ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് നാം ഇപ്പോള്‍ കാണുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ജേക്കബ് തോമസുമായി ചേര്‍ന്ന് അഴിമതി വിരുദ്ധ സംഘടനയുണ്ടാക്കിയിട്ടുണ്ട്. അഴിമതിക്കാരനല്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























