ദീപാവലി ആഘോഷിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ അടച്ചു, വര്‍ഷത്തില്‍ 12 ദിവസം ഓപ്പറേഷന്‍ തിയേറ്ററിന് അവധി നല്‍കാമെന്നാണ് നിയമമെന്ന് അധികൃതര്‍

ദീപാവലി അവധി പ്രമാണിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ അടച്ചു. ഇതോടെ മുന്‍പ് നിശ്ചയിച്ച പ്രകാരമുള്ള ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്.രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ്. വര്‍ഷത്തില്‍ 12 ദിവസം ഓപ്പറേഷന്‍ തിയേറ്ററിന് അവധി നല്‍കാമെന്നാണ് നിയമമെന്നാണ് ഇതു സംബന്ധിച്ച് ആസ്പത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം, ലേബര്‍ റൂമിലെ ഓപ്പറേഷന്‍ തീയേറ്ററിനും അടിയന്തര ഓപ്പറേഷന്‍ തീയേറ്ററിനും അവധിയില്ല. ഞായറാഴ്ച ദിവസങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ നടക്കാറില്ല. ശനിയാഴ്ച ദീപാവലി ആയതോടെ അന്നും അവധി നല്‍കാന്‍ ആശുപത്രി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ അടുത്ത രണ്ടു ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയകള്‍ മുടങ്ങും. ആശുപത്രി അധികൃതരുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha
























