ആറ് വര്‍ഷത്തിനിടെ ടോം ജോസ് സമ്പാദിച്ചതില്‍ പകുതിയിലേറെയും അനധികൃതമെന്ന് വിജിലന്‍സ്

കൊച്ചി: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടോം ജോസ് ആറ് വര്‍ഷത്തിനിടെയുണ്ടാക്കിയ സമ്പാദ്യത്തില്‍ പകുതിയിലേറെയും അനധികൃതമെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് വരുമാനവും സമ്പാദ്യവും ഒത്തുപോകാത്ത കാര്യം വിശദീകരിക്കുന്നത്.
നിലവില്‍ തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടോം ജോസിന്‍െറ 2010 ജനുവരി ഒന്നുമുതല്‍ 2016 സെപ്റ്റംബര്‍ 30വരെ വരവും ചെലവും സമ്പാദ്യവുമാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ കാലയളവില്‍ കണക്കനുസരിച്ച് 1,91,94,465 രൂപ വരവും 72,20,022 രൂപ ചെലവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇതേ കാലയളവില്‍ ഇദ്ദേഹം 2,39,42,992 രൂപയുടെ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടത്തെിയത്. ചെലവ് കഴിച്ചുള്ള കണക്കെടുത്താല്‍, ഈ കാലയളവിലെ സമ്പദ്യത്തിന്‍െറ 62.35 ശതമാനമായ 1,19, 68,549 രൂപ വരുമാനവുമായി ഒത്തുപോകുന്നില്ല. ഇത് അനധികൃത സ്വത്തായാണ് വിജിലന്‍സ് പറയുന്നു.
വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സ്പെഷല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍ വിജിലന്‍സ് ജഡ്ജി പി.എ. മാധവന്‍ മുമ്പാകെ ഒക്ടോബര്‍ 26നാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. കോട്ടയം പാലാ സ്വദേശിയായ ടോം ജോസ് 1984ലാണ് ഐ.എ.എസില്‍ ചേര്‍ന്നത്. ഇത്രയും കാലത്തെ സര്‍വിസിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























