രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...

രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ, ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതൽ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാനായി ഗവർണറോട് ശുപാർശ ചെയ്തത്. 20ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം തുടങ്ങുക. അന്തരിച്ച പ്രമുഖർക്കും മുൻ നിയമസഭാംഗങ്ങൾക്കുമുള്ള ചരമോപചാരം 21ന് നടക്കും.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച 22ന് നടക്കും. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൻ മേലുള്ള ചർച്ച നിയമസഭയിൽ നടക്കേണ്ടതുണ്ട്. എന്നാൽ അതിനു മുമ്പു തന്നെ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനും സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha




















