ഡിങ്കഭക്തരായ പൊലീസുകാര്‍ക്ക് പാന്റിനു മുകളില്‍ ജെട്ടി വേണമെന്ന ആക്ഷേപവുമായി സോഷ്യല്‍മീഡിയയില്‍ ട്രോളര്‍മാര്‍.

ലീഗ് എംഎല്‍എ ടി വി ഇബ്രാഹിമാണ് താടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കമിട്ടത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത വേളയിലാണ് കേരളാ പൊലീസിലെ മുസ്ലിംങ്ങള്‍ക്ക് താടി വെക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഇതിന് കാരണം കണ്ടെത്തിയതാകട്ടെ മതപരമാണെന്ന് പറഞ്ഞായിരുന്നു താനും. എന്നാല്‍, ലീഗ് എംഎല്‍എയുടെ ഈ നിര്‍ദ്ദേശത്തിന് കെ ടി ജലീല്‍ ചുട്ട മറുപടിയും നല്‍കി. താടി വെക്കുന്നത് മതവിശ്വാസ പ്രകാരമാണെങ്കില്‍ ഇബ്രാഹിം എന്തുകൊണ്ടാണ് താടിവെക്കാത്തത് എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ജലീല്‍ ഈ ആവശ്യം തള്ളിയത്.കേരളാ പൊലീസില്‍ താടിവെക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചുള്ള ഹര്‍ജി നേരത്തെ കോടതിയില്‍ അടക്കം വന്നിരുന്നു. ഇതുമായി ബന്ധപ്പെടാണ് നിയമസഭയിലെ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
നിയമസഭയില്‍ ഈ ചര്‍ച്ച സ്പീക്കര്‍ ഇടപെട്ട് ആവസാനിപ്പിച്ചെങ്കിലും സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തു. താടി വിവാദത്തില്‍ ഡിങ്കോയിസ്റ്റുകളും അഭിപ്രായവുമായി രംഗത്ത് വരുന്നു. മുസ്ലിം വിഭാഗത്തിലുള്ള പൊലീസുകാരെ താടി വയ്ക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ലീഗ് എംഎല്‍എ രംഗത്തെത്തിയതിനു പിന്നാലെ ഡിങ്കഭക്തരായ പൊലീസുകാര്‍ക്ക് പാന്റിനു മുകളില്‍ ജെട്ടി ഇടാനുള്ള അനുമതിതേടി ട്രോളന്മാര്‍ രംഗത്തെത്തി. 'മുസ്ലിം പൊലീസ്' എന്നൊരു പ്രയോഗം ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങളെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന വിഷയങ്ങളുമായി ട്രോളന്മാര്‍ രംഗത്തെത്തിയത്. നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ട പൊലീസിനെ ഹിന്ദുപൊലീസ് എന്നും മുസ്ലിം പൊലീസ് എന്നും തരംതിരിക്കുന്നതിനെതിരെയാണ് ഈ ട്രോളുകള്‍.
ഇന്ന് മുസ്ലിം പൊലീസിന് താടിവേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ വനിതാ പൊലീസിന് പര്‍ദ വേണമെന്ന ആവശ്യവും വൈകാതെ ഉയര്‍ന്നുവരുമെന്നാണ് ട്രോളന്മാരുടെ വാദം. 'മുസ്ലിം പൊലീസുകാരെ താടിവയ്ക്കാന്‍ അനുവദിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ അലംഭാവം കാട്ടരുത്' എന്ന് പറയുന്ന ലീഗ് മന്ത്രിയോട് 'കഴിഞ്ഞ അഞ്ചു വര്‍ഷം താങ്കളുടെ ഭാഗമായ യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഈ ആവശ്യം എന്തുകൊണ്ട് ഉന്നയിച്ചില്ല എന്നു ചോദിക്കുമ്പോള്‍, ഞാന്‍ മറന്നുപോയി' എന്ന് പറയുന്നതും ട്രോളന്മാര്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെപോയാല്‍ നാളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നാലെ ഡിങ്കോയിസ്റ്റുകളും ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ടു വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്നതും ട്രോളന്മാര്‍ തുറന്നുകാട്ടുന്നു. ചിലര്‍ക്ക് താടി സുന്നത്താണ്, റിലര്‍ക്ക് താടി ബോധമാണ്. മറ്റു ചിലര്‍ക്ക് അത് രോമമാണ്, എന്താ ശരിയല്ലേ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍, മുസ്ലിം വനിതാ പൊലീസുകാര്‍ക്ക് ബുര്‍ഖ അനുവദിക്കാനുള്ള ആദ്യ സ്‌റ്റെപ്പല്ലേ ഇതെന്ന് ട്രോളസ്മാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇനി മുതല്‍ ഫ്രീക്കന്മാരുടെ ചങ്ക് പാര്‍ട്ടിയായി ലീഗിനെ എത്തിക്കാനുള്ള ശ്രമമാണ് ഇതെന്നും ട്രോളുണ്ട്.
https://www.facebook.com/Malayalivartha



























