മനസമാധനമായി ജീവിക്കാന്‍ സമ്മതിക്കില്ല, സയ്ഫ് അലി ഖാനെ പുകച്ചു പുറത്തു ചാടിച്ച മലയാളി വീട്ടമ്മയ്ക്ക് പറയാനുള്ളത്

സിനിമാ ഷൂട്ടിങിനായി കൊച്ചിയിലെത്തിയ സെയ്ഫ് അലി ഖാനെയും സംഘത്തെയും പുകച്ചു പുറത്തു ചാടിച്ച ആ വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒറിയ കിം എന്ന വീട്ടമ്മ ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥയായിരുന്നു.
സഹികെട്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്നു കിം പറയുന്നു. മലയാളം, തമിഴ് ഹിന്ദി. തുടങ്ങി ഏതു ഭാഷയിലെ സിനിമാക്കാരും കെട്ടിപ്പെറുക്കി ഫോര്‍ട്ട് കൊച്ചിക്കു പോരും. വീടിന്റെ മുമ്പിലുള്ള ഒരു സെന്റ് സ്ഥലത്താണു സ്ഥിരമായി ഷൂട്ടിങ് നടക്കാറ്.
ഇവിടെ മുകളില്‍ വീടും താഴെ ആയുര്‍വേദ മസാജ് സെന്ററുമാണ്.സിനിമാക്കാരുടെ ബഹളം മൂലം ആയുര്‍വേദ സെന്ററിലെ ക്ലൈന്റ്‌സിനെ നഷ്ടപ്പെടുന്നു. വീട്ടിലൊ സ്ഥാപനത്തിലോ ഒരാള്‍ വന്നാല്‍ സ്വസ്ഥമായി സംസാരിച്ചിരിക്കാന്‍ പോലു കഴിയാത്ത അവസ്ഥയാണ്. ആയുര്‍വേദ സ്പായില്‍ വര്‍ഷത്തില്‍ മൂന്നു മാസമാണു സീസണ്‍. സിനിമാക്കാര്‍ വരുന്നതോടെ ബിസിനസും കുറയും. കഴിഞ്ഞ ദിവസമാണ് സെയ്ഫ് അലി ഖാനും സംഘവും ഷൂട്ടിങിനു വന്നത്. ആ സമയത്തു ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. വന്നപ്പോള്‍ വണ്ടി എന്റെ വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തു. വണ്ടി അവിടെ ഇടാന്‍ പാടില്ല എന്നായിരുന്നു അവരുടെ ആവശ്യം.
ഞാന്‍ അതു മൈന്‍ഡ് ചെയ്തില്ല. പിറ്റെന്നു രാവിലെ വണ്ടി എടുക്കാന്‍ ചെന്നപ്പോള്‍ സിനിമയില്‍ കാണുന്ന പോലെ മൂന്നു നാലു ഇന്നോവയില്‍ ഗുണ്ടകള്‍ വന്നു നില്‍ക്കുന്നു. സ്വന്തം വീടിനു മുന്നില്‍ കിടക്കുന്ന വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നാട്ടുകരെ പേടിക്കേണ്ട ഗതികേട ഓര്‍ത്തപ്പോള്‍ ദേഷ്യം വന്നു. രാവിലെ തന്നെ സൗണ്ട് സിസ്റ്റവും ജനറേറ്ററും വാടകയ്ക്ക് എടുത്തു. നല്ല വോളിയത്തില്‍ പാട്ടും വെച്ചു വീടും പൂട്ടി സ്ഥലം വിട്ടു. സ്ഥലത്ത് ഇല്ലെങ്കിലും മോണിറ്റര്‍ ചെയ്യാന്‍ ആളെ ഏല്‍പ്പിച്ചിരുന്നു. ഷൂട്ട് തുടങ്ങി എങ്കിലും പാട്ടു കാരണം അവര്‍ക്കു ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ല. നിരവധി പരതികള്‍ നല്‍കിട്ടും സ്ഥലത്ത് എത്താത്ത മേയറും സംഘവും സ്ഥലത്ത് എത്തി.
ഏഴായിരം മുതല്‍ 50,000 രൂപയ്ക്ക് വരെയാണു ചിത്രീകരണത്തിനു കോര്‍പ്പറേഷന്‍ വാങ്ങുന്ന തുക. അനുമതി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സിനിമക്കാരുടെ തോന്ന്യാസമാണ്. അവരുടെ കാര്യം മാത്രം നടന്നാല്‍ മതി. സാധാരണക്കാരായ നമ്മളിതൊക്കെ സഹിക്കേണ്ട ആവശ്യം ഉണ്ടോ? എന്ന് ഈ വീട്ടമ്മ ചോദിക്കുന്നു. മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈക്കാര്യം വ്യക്തമാക്കിയത്. വര്‍ഷത്തില്‍ 100 സിനിമകളുടെ വരെ ഷൂട്ടിങ് ഇവിടെ ഉണ്ടാകും. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ പ്രദേശം മുഴുവന്‍ ഗുണ്ടകളുടെ അധീനതയിലാണ്. സ്വന്തം വീടിന്റെ മുമ്പില്‍ കിടക്കുന്ന വാഹനം എടുത്തു പുറത്തു പോകണം എങ്കില്‍ പോലും ഈ ഗുണ്ടകളുടെ അനുവാദം വാങ്ങേണ്ടിവരും. കൂടാതെ ഷൂട്ടിങ് കാണാന്‍ എത്തുന്നവരുടെ തിരക്ക്. മൈക്കും കോളനിയും വെച്ചുള്ള ബഹളം. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കളക്ടര്‍, മേയര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, സിഐ, എസ് ഐ എന്നിങ്ങനെ എല്ലാവര്‍ക്കും പരാതി കൊടുത്തു. ഒരു നടപടിയും ഇല്ല. സദ്യേം കഴിച്ച് ഉത്ഘാടനവും നടത്തി പോകാനാണ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രിയക്കാര്‍ക്കും താല്‍പര്യം. സാധാരണക്കാരുടെ സൈ്വര്യ ജീവിതത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല.
https://www.facebook.com/Malayalivartha



























