സംസ്ഥാനത്തെ സി.പി.എം ക്രിമിനലുകള്‍ സര്‍ക്കാരിന് പുലിവാലാകുന്നു, പല നേതാക്കന്‍മാരും ക്രിമിനലുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത്, പ്രത്യേകിച്ച് നഗരങ്ങളില്‍ വളര്‍ന്നുവരുന്ന സി പി എം ക്രിമിനലുകള്‍ സര്‍ക്കാരിനുതന്നെ പുലിവാലാകുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരുപറഞ്ഞ് മുതലാളിമാരുടെ കാശുകൊണ്ട് വളര്‍ന്ന കുട്ടി സഖാക്കള്‍ മുതല്‍ ഏരിയ സഖാക്കള്‍ വരെ പലയിടത്തും ക്രിമിനല്‍ സംഘങ്ങളുടെ കാവലാളുകളാണ്. കേരളത്തില്‍ സി പി എം ക്വട്ടേഷന്‍ സംഘങ്ങള്‍ പുതുമയല്ല. കണ്ണൂരിലെ ക്രിമിനല്‍ ലോബി പലപ്പോവും കൊലക്കത്തി രാഷ്ട്രീയം പ്രാവര്‍ത്തികമാക്കിയത് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചാണ്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും ക്രിമിനലുകള്‍ ആശ്രയിച്ചത് പാര്‍ട്ടി പിന്തുണയുള്ള സംഘങ്ങളെയാണ്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന കൊടി സുനി അടക്കമുള്ള കുറ്റവാളികള്‍ സി പി എമ്മിന്റെ തണലിലാണ് വളര്‍ന്നത്. ചന്ദ്രശേഖരനെ മാത്രമല്ല, നിരവധി കൊലകള്‍ക്ക് പിന്നില്‍ പ്രാദേശിക നേതാക്കളെ കൂടാതെ ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് തുമ്പ് ലഭിച്ചിരുന്നുവെങ്കിലും ചുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
ഭരണം ലഭിച്ചതോടെ ക്രിമിനല്‍ സംഘം പാര്‍ട്ടിക്കും ഭരണത്തിനും തലവേദനയാകുന്ന സ്ഥിതിയാണ്. കൊച്ചിയില്‍ യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി പി എം കളമശേരി ഏരിയാ സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ വി എ സക്കീര്‍ ഹുസൈനാണ്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസായ മേഖല കേന്ദ്രീകരിച്ചായിരുന്നു. വന്‍തോതിലുള്ള ഇടപാടുകള്‍ സി പി എം നേതാക്കളെ ചുറ്റിപറ്റിയാണ് അരങ്ങേറുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട്ട് ഒരു സി ഐ ടി യു നേതാവും സി പി എം കൂട്ടാളികളും തമ്മിലുള്ള ബിസിനസ് സംരംഭങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വന്‍തോതിലുള്ള സാമ്പത്തിക സമാഹരണമാണ് സഖാക്കളെ ചുറ്റിപ്പറ്റി നടക്കാറുള്ളത്. ഒട്ടുമിക്ക ജില്ലകളിലും ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ് പല പ്രവര്‍ത്തകരും. വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായി ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ പെട്ട ഒരു സഖാവ് ഇപ്പോള്‍ ജനപ്രതിനിധിയാണ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് അധോലോക സാമ്പത്തിക ഇടപാടുകള്‍, അവിഹിത സ്വത്ത് സമ്പാദനം, വരവില്‍ കവിഞ്ഞ വരുമാനം വാരിക്കൂട്ടല്‍ എന്നിവയെല്ലാം സഖാക്കളെ ചുറ്റിപ്പറ്റി അരങ്ങേറുന്നുണ്ട്. ഇവര്‍ നിയമത്തിന്റെ പിടിയില്‍ പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയാതെ വിലപിക്കേണ്ട സാഹചര്യമാണ് നേതൃത്വത്തിനുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്വട്ടേഷന്‍ സംഘം എന്നുവരെ പറഞ്ഞ് എറണാകുളത്തെ പാര്‍ട്ടി ക്രിമിനല്‍ സംഘം ഭീഷണി മുഴക്കിയിരുന്നു. യുവ വ്യവസായിയുടെ പരാതിയിലാണ് ഈ വിവരമുള്ളത്.
വയനാട് ജില്ലയില്‍ അമിതമായി സ്വത്ത് സമ്പാദിച്ച ഒരു നേതാവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ വരെ എത്തിയത് സംസ്ഥാന നേതാക്കളുടെ ഒത്താശയോടെയായിരുന്നുവെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. ഈ നേതാവിന് തോട്ടങ്ങളും ബിസിനസുകളും ഉണ്ടായിരുന്നു. എല്ലാ പാര്‍ട്ടിയെ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ് ആരോപണം. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ ധനികര്‍ക്കുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിലും മറ്റും കരുക്കള്‍ നീക്കിയത് നിലമ്പൂരിലടക്കം പാട്ടാണ്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ ഭരണം വിവിധ ജില്ലകളിലെ ക്രിമിനല്‍ തേരോട്ടംപോലും നിയന്ത്രിക്കാനാവാതെ അന്തിച്ചു നില്‍ക്കുകയാണ്. പഴയതുപോലെ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി വിചാരിച്ചാലും നടക്കുന്നില്ല. പാര്‍ട്ടിയിലെ ഗുണ്ടാസംഘം ഭരണത്തിന്റെ പേരില്‍ പുതിയ അവതാരങ്ങളാകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട്. ഭരണതലത്തിലെ ഐ എ എസ്-ഐ പി എസ്-വിജിലന്‍സ് തര്‍ക്കങ്ങള്‍ക്കിടെ പാര്‍ട്ടിയിലെ സംഘര്‍ഷങ്ങളും വര്‍ധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























