നോട്ട് പിന്‍വലിക്കലിനെതിരായ ഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി

1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ ഒരു അഭിഭാഷകനാണ് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മൂലം ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണെന്നുമായിരുന്നു അഭിഭാഷകന്റെ പരാതി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ വിധി പുറപ്പെടുവിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ നോട്ടുകള്‍ വരും ദിവസങ്ങളില്‍ തന്നെ ജനങ്ങളില്‍ എത്തുമെന്നും ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഇതിന് സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha


























