സൗമ്യ വധക്കേസ് വീണ്ടും പരിഗണനയില്‍: ജസ്റ്റീസ് കട്ജു ഇന്നു സുപ്രീംകോടതിയില്‍ ഹാജരാകും

സൗമ്യ വധക്കേസിലെ വിധിയിലുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനായി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുമ്പാകെയാവും ഹാജരാകുക. കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ ഹാജരായി തന്റെ നിലപാടുകള്‍ അറിയിക്കുമെന്ന് ജസ്റ്റീസ് കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
ഗോവിന്ദച്ചാമിക്കെതിരേയുള്ള കൊലപാതക കുറ്റം റദ്ദാക്കിയ വിധിയില്‍ തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് വിജയമെന്ന് ഒരു ചാനലിനോടും അദ്ദേഹം പ്രതികരിച്ചു.
സൗമ്യ വധക്കേസിലെ കോടതി ഉത്തരവില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് കട്ജു ഫേസ്ബുക്കിലിട്ട കുറിപ്പ് പുനഃപരിശോധന ഹര്‍ജിയായി പരിഗണിക്കുകയാണെന്നു വ്യക്തമാക്കി സുപ്രീംകോടതി കട്ജുവിന് നോട്ടീസ് അയച്ചിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയായതിനാല്‍ ഏതെങ്കിലും കേസിന്മേല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്നു നേരത്തേ കട്ജു നിലപാടെടുത്തിരുന്നെങ്കിലും കോടതിയുടെ നോട്ടീസ് ലഭിച്ചിരുന്നതിനാല്‍ ഹാജരായി തന്റെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























