വിഎസ് ഇനി കേരളത്തിന്റെ പ്രതിപക്ഷനേതാവ്

വിഎസ് അച്യുതാനന്ദന് സെക്രട്ടറിയേറ്റ് അനക്‌സില്‍ ഓഫീസ് നല്‍കണമെന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. ഇല്ലെങ്കില്‍ തനിക്ക് കമ്മീഷന്‍ അധ്യക്ഷ പദവി വേണ്ടെന്നും അച്യുതാനന്ദനു കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
അച്യുതാനന്ദന്റെ കാര്യം പരിഗണിക്കാതിരുന്നാല്‍ തിങ്കളാഴ്ച മുതല്‍ അച്യുതാനന്ദന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. രമേശ് ചെന്നിത്തലയെക്കാള്‍ ഉശിരോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിച്ചു തുടങ്ങും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പിണറായിക്ക് മനസ്സമാധാനം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ചുരുക്കത്തില്‍ സര്‍ക്കാരും അച്യുതാനന്ദനും നേര്‍ക്കു നേര്‍ നിന്ന് പോരാടുന്ന ദിവസങ്ങള്‍ ഇനി വൈകുകയില്ല.
അച്യുതാനന്ദന്റെ മേല്‍ക്കോയ്മ തങ്ങള്‍ അംഗീകരിക്കുകയില്ലെന്ന വ്യക്തമായ കേരള സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഭരണപരിഷ്‌ക്കാര കമ്മീഷന് ഐഎജിയില്‍ തന്നെ ഓഫീസ് അനുവദിച്ചു കൊണ്ട് വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇതാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന് വേണ്ടാത്തവരെ തള്ളുന്ന സ്ഥലമാണ് ഐഎംജി എന്ന സര്‍ക്കാര്‍ സ്ഥാപനം. നേരത്തെ ചീഫ് സെക്രട്ടറിമാരെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നത് ഐഎംജി ഡയറക്ടറുടെ പദവി നല്‍കിയാണ്. ഇതില്‍ എല്ലാ സര്‍ക്കാരുകളും ഒരേ പോലെ തന്നെയാണ് അതേ സ്ഥലത്ത് അച്യുതാനന്ദന് ഓഫീസ് അനുവദിക്കുക എന്നാല്‍ അച്യുതാനന്ദനെ അതേ അവസ്ഥയില്‍ എത്തിക്കുക എന്നത് തന്നെയാണ്.
സര്‍ക്കാര്‍ ഉത്തരവിനെതിരെ അച്യുതാനന്ദന്‍ അമര്‍ഷത്തിലാണ്, അദ്ദേഹം തന്റെ പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലും കേരള സംസ്ഥാന കമ്മിറ്റി വഴങ്ങുന്ന ലക്ഷണമില്ല. കോടിയേരിക്ക് അച്യുതാനന്ദനെ സഹായിക്കണമെന്നുണ്ടെങ്കിലും ഒരു തരത്തിലും പിണറായി അക്കാര്യം അംഗീകരിക്കണമെന്നില്ല. കാരണം പാര്‍ട്ടി ആവശ്യപ്പെട്ടാലും ഇക്കാര്യം ചെയ്യേണ്ടത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്.
കോടിയേരി ഇതിനകം താന്‍ അനുഭവിക്കുന്ന പ്രതിസന്ധി യച്ചൂരിയെ അറിയിച്ചതായാണ് സൂചന. അതേസമയം യച്ചൂരി അന്ത്യശാസനം നല്‍കുകയാണെങ്കില്‍ സര്‍ക്കാരിനു പിന്നോക്കം പോകാന്‍ സാധിക്കുകയില്ല. അത്തരമൊരു സാധ്യത ഉണ്ടോ എന്നാണ് കണ്ടറിയേണ്ടത്.
ഏതായാലും അച്യുതാനന്ദനെ അളക്കാതിരുന്നാല്‍ വരും ദിവസങ്ങളില്‍ പിണറായിക്ക് ലഹള കൂടാന്‍ മാത്രമേ നേരം കാണുകയുള്ളൂ. 2001-ല്‍ എകെ ആന്റണിയും കെ കരുണാകരനും തമ്മിലുണ്ടായിരുന്ന പടല പിണക്കം പോലെ ഭരണം തര്‍ക്കത്തില്‍ മുങ്ങാന്‍ തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha


























