ജസ്റ്റിസ് കട്ജുവിനെതിരെ കോടതിയലക്ഷ്യം: അന്തിമ വിധി: സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് കൊലക്കുറ്റമില്ല. സുപ്രീം കോടതിയില്‍ നാടകീയ വാഗ്വാദം

സൗമ്യ കോടതിയിലെ വിധി പുനപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഹാജരായി. നേരത്തെ കേസിലെടുത്ത വിധി മാറ്റാനുള്ള സാഹചര്യമില്ലെന്നും സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന് മതിയായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നില്ലെന്ന് മാര്‍കണ്ഡേയ കട്ജു പറഞ്ഞു.
കട്ജുവിന്റെ വാദം കേട്ടതിനു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. നേരത്തെ നടത്തിയ പരമാര്‍ശങ്ങളുടെ പേരില്‍ കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു.
സുപ്രീം കോടതി ശരിയായായ ഇടപെട്ടതെന്നും കട്ജുവിന്റെ നിലപാട് കോടതിയലക്ഷ്യമാണെന്നും കോടതി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് മാ ണ്ഡേയ കട്ജുവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും തമ്മില്‍ വാഗ്വാദം ഉണ്ടായത്.
സൗമ്യവധക്കേസ് വിധി തെറ്റാണെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ച് കട്ജുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കട്ജു വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരായത്.
കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി, ഗോവിന്ദച്ചാമിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
ട്രെയിനില്‍ നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് സൗമ്യയുടെ മരണകാരണമായത്. എന്നാല്‍ ട്രെയിനില്‍ നിന്ന് സൗമ്യ സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കൊലക്കുറ്റം ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വധശിക്ഷ റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha


























