വലതു കമ്മ്യൂണിസ്റ്റുകള്‍ തോട്ടം മുതലാളിമാരുടെ ഓശാന ഗായകര്‍ കേസുകളെല്ലാം തോല്‍ക്കും

ഒടുവില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട സ്വകാര്യ തോട്ടം ഉടമകളുടെ കേസു നടത്താന്‍ കേരള സര്‍ക്കാരില്‍ ആളില്ല. തോട്ടം മേഖലയിലെ കേസുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഒടുവില്‍ നോക്കി വച്ച അഡ്വ. കെവി സോഹനും കേസ് നടത്തിപ്പില്‍ നിന്നും പിന്‍മാറി. കേരളത്തിന്റെ ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോണിയാണ് കെ വി സോഹന്‍.
നേരത്തെ കേസ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരുന്ന അഡീഷണല്‍ എജി രഞ്ജിത് തമ്പാന്‍ കേസില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. തോട്ടം കേസുകള്‍ വഴിത്തിരിവിലെത്തി നില്‍ക്കവെയാണ് കേസുകളില്‍ നിന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ പിന്‍മാറുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ കൂട്ടത്തോടെ പിന്‍മാറിയതോടെ ഹൈക്കോടതിയിലെ കേസുകളില്‍ നിന്ന് വന്‍കിട സ്വകാര്യ മുതലാളിമാര്‍ രക്ഷപ്പെടാനാണ് സാധ്യത.
നേരത്തെ വന്‍കിട തോട്ടം ഉടമകള്‍ക്കെതിരെ പ്രശംസനീയമായ രീതിയില്‍ കേസുകള്‍ നടത്തിയിരുന്ന സുശീലാഭട്ടിനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സുശീലാഭട്ടിനെ നിയമിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും അവര്‍ സുശീലാഭട്ടിനെ മാറ്റിയില്ല. ഹൈക്കോടതി കേസുകളില്‍ ഇടപെട്ടുമില്ല,. സിപിഐയുടെ പ്രതിനിധിയായി ചന്ദ്രശേഖരന്‍ മന്ത്രിയായതോടെയാണ് സുശീലാഭട്ടിനെ ഒഴിവാക്കിയത്. അതേസമയം തോട്ടം കേസുകള്‍ നടത്താന്‍ സര്‍ക്കാര്‍ മറ്റാരെയും നിയോഗിച്ചുമില്ല,
തോട്ടം ഭൂമികള്‍ ഏറ്റെടുക്കുന്നതില്‍ സിപിഐയിലുള്ള ഭിന്നാഭിപ്രായമാണ് പിണക്കത്തിന് കാരണം. സിപിഎമ്മിനും ഇക്കാര്യത്തില്‍ താത്പര്യമില്ല. ഭൂമി ഏറ്റെടുക്കുകയാണ് അത് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെ ഇ ഇസ്മായലിന്റെ ഗ്രൂപ്പ് വാദിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാകട്ടെ തോട്ടം കേസുകള്‍ നടത്തി വിജയിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല,
മുന്‍മന്ത്രി ബിനോയ് വിശ്വവും മന്ത്രി വിഎസ് സുനില്‍കുമാറും കാനം രാജേന്ദ്രനെ പിന്തുണക്കുന്നു. എന്നാല്‍ സിപിഐയിലെ മറ്റ് മന്ത്രിമാര്‍ ആരെയും പിണക്കേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്.
തോട്ടം മേഖലയിലെ അരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുണ്ടക്കയത്തെ റ്റിആര്‍ റ്റി എസ്റ്റേറ്റ് അടിയന്തിരമായി ഒഴിയണമെന്ന് കാണിച്ച് റവന്യൂ സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം നല്‍കിയ നോട്ടീസിന് റവന്യൂ അധികൃതരുടെ ഒത്താശയോടെ കമ്പനി സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു.
റവന്യൂ വകുപ്പ് പൂര്‍ണമായും തോട്ടം കൈയ്യേറ്റക്കാരുടെ കൈയിലാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരും തോട്ടം മുതലാളിമാര്‍ക്കൊപ്പം നിന്നതോടെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി വഴിയാധാരമാകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
അതത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകരെ മാറ്റുന്ന പതിവുണ്ട്. ഇതില്‍
ഹൈക്കോടതി അഭിഭാഷകരെയാണ് ആദ്യം ഒഴിവാക്കുക. ഇത്തരത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്ന അഭിഭാഷകരെ ഒഴിവാക്കി പുതിയ അഭിഭാഷകരെ നിയമിച്ചിരുന്നു. ഇത്തരത്തില്‍ നിയമിതരായ അഭിഭാഷകരാണ് ഇപ്പോള്‍വന്‍കിട തോട്ടം ഉടമകള്‍ക്ക് വേണ്ടി നിലകൊള്ളുന്നതെന്നറിയണം. അതായത് മഹാന്‍മാരായ ഒരുപിടിയാളുകള്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തിന്റെ കടയ്ക്കലാണ് ഇത്തരത്തിലുള്ള മുതലാളിമാരുടെ ഓശാന ഗായകര്‍ കത്തി വയ്ക്കുന്നത്. സി അച്യുതമേനോനെയും ഇ ചന്ദ്രശേഖരന്‍ നായരെ പോലുള്ള സമാദരണീയര്‍ ഇവിടെ സിപിഐയുടെ മന്ത്രിമാരായിരുന്നു. ഇത്തരത്തില്‍ മഹാന്‍മാര്‍ വെട്ടി തുറന്ന പാതയിലൂടെ സഞ്ചരിച്ചവരാണ് ഇപ്പോള്‍ തോട്ടം ഉടമകള്‍ക്ക് മുമ്പില്‍ ശിരസു നമിച്ച് നില്‍ക്കുന്നതെന്നോര്‍ക്കുമ്പോള്‍ തൊലിയുരിയുന്നു.
https://www.facebook.com/Malayalivartha


























