സംസ്ഥാനത്ത് നവംബര്‍ 14 മുതല്‍ ഭക്ഷ്യസുരക്ഷ വിഹിതത്തില്‍ ഭേദഗതി

ഭക്ഷ്യസുരക്ഷ നിയമപ്രകാരം സംസ്ഥാനത്ത് ഭക്ഷ്യധാന്യ വിതരണം നവംബര്‍ 14 മുതല്‍ ആരംഭിക്കും. ഇതുസംബന്ധമായ ഉത്തരവ് സര്‍ക്കാര്‍ സിവില്‍ സപൈ്‌ളസ് ഓഫിസുകള്‍ക്ക് നല്‍കി. വിവിധ വിഭാഗങ്ങള്‍ക്ക് അനുവദിച്ച വിഹിതത്തില്‍ മാറ്റം വരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ എ.എ.വൈ വിഭാഗത്തിന് 35 കി.ഗ്രാം അരിയും മുന്‍ഗണനാ വിഭാഗത്തിന് ഓരോ ആള്‍ക്കും രണ്ട് കി.ഗ്രാം വീതം അരിയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് എ.എ.വൈ വിഭാഗത്തിന് 28 കി.ഗ്രാം അരി, ഏഴ് കി.ഗ്രാം ഗോതമ്പ് എന്ന രൂപത്തില്‍ ക്രമീകരിച്ചു.
മുന്‍ഗണന ലിസ്റ്റില്‍പെട്ടവര്‍ക്ക് ഓരോ ആള്‍ക്കും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ലഭിക്കും. എന്നാല്‍, മുന്‍ഗണന ലിസ്റ്റില്‍ പെട്ടവര്‍ക്കുള്ള വിഹിതം സംബന്ധിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല. ഭക്ഷ്യ സുരക്ഷപദ്ധതി പ്രകാരമുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന നിര്‍ദേശത്തോടെയാണ് ധാന്യവിഹിതം ലഭിച്ചത്. സംസ്ഥാനത്ത് 1.54 കോടി പേരാണ് മുന്‍ഗണന, എ.എ.വൈ ഗുണഭോക്താക്കളായി ഉള്ളത്. കോഴിക്കോട് ജില്ലയില്‍ 1310520 പേര്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 41123 എ.എ.വൈക്കാരും ജില്ലയിലുണ്ട്.
ഒക്ടോബര്‍ എ.പി.എല്‍ അരിവിഹിതത്തെപ്പറ്റി ഉത്തരവില്‍ ഒന്നും പറയുന്നില്ല. നവംബര്‍ 12 വരെ ഒക്ടോബര്‍ അരി വിതരണം നല്‍കാന്‍ അനുവദിച്ച സമയപരിധി ശനിയാഴ്ച തീരും. ഒക്ടോബറിലെ എ.പി.എല്‍ അരിവിതരണം സംസ്ഥാനത്ത് നടപ്പായതുമില്ല.
മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡ് സീലിങ് നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. അന്തിമ ലിസ്റ്റിന് വിധേയം എന്ന സീലാണ് മുന്‍ഗണന കാര്‍ഡുകളില്‍ പതിക്കുക. റേഷന്‍ വ്യാപാരികള്‍ കാര്‍ഡുകള്‍ സീല്‍ചെയ്യാന്‍ സിവില്‍ സപൈ്‌ളസ് ഓഫിസുകളില്‍ എത്തിക്കാതിരുന്നതിനാലാണ് സീലിങ് ഇതുവരെ മുടങ്ങിയത്. ഇതിനിടെ മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച പരാതികളില്‍ 30 ശതമാനം തീര്‍പ്പുകല്‍പ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ചവരെ 32624 പരാതികളിലാണ് തീര്‍പ്പുകല്‍പ്പിച്ചത്. 3935 എണ്ണം തള്ളി. 2013ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യ സുരക്ഷാ നിയമം 2016 ജനുവരിക്കകം നടപ്പാക്കണമെന്നായിരുന്നു അന്തിമ നിര്‍ദേശം. കേരളവും തമിഴ്‌നാടും മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ ബാക്കിയുള്ളത്.
https://www.facebook.com/Malayalivartha


























