പോലീസ് തലപ്പത്തെ പാരെവപ്പുകള്‍ കൂടുന്നു: ഇനി രാഹുല്‍ ആര്‍ നായര്‍ മനോജ് എബ്രഹാമിന് പണി കൊടുക്കും

അങ്ങനെ എസ് പി രാഹുല്‍ ആര്‍ നായര്‍ക്ക് ഐജി മനോജ് എബ്രഹാമിനെ അവസാനിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇബീറ്റ് അഴിമതിയെ കുറിച്ച് ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് മേധാവി നല്‍കിയ നിര്‍ദ്ദേശമാണ് മനോജ് എബ്രഹാമിനെ കൂട്ടിലടയ്ക്കാന്‍ രാഹുല്‍ ആര്‍ നായര്‍ക്കുള്ള അവസരമായി മാറിയിരിക്കുന്നത്. പോലീസ് സേനയെ നവീകരിക്കുന്നതിന് ഇലക്‌ട്രോണിക് ബിറ്റ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ 1.87 കോടി പാഴായ സംഭവത്തിലാണ് അന്വേഷണം. മൂന്നു കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. രാത്രി കാലങ്ങളില്‍ ബീറ്റ് പുസ്തകം സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ പുസ്തകം ഒഴിവാക്കി ഇലക്‌ട്രോണിക് ബീറ്റ് ഉപകരണം സംഥാപിക്കുന്ന പദ്ധതിയാണ് അഴിമതിയില്‍ അവസാനിച്ചത്. ഉപകരണങ്ങള്‍ മുഴുവന്‍ കൈമാറുന്നതിനു മുമ്പ് കമ്പനിക്ക് പണം നല്‍കിയെന്നാണ് എസ് പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് കണ്ടെത്തിയത്. ഐജി മനോജ് എബ്രഹാമിനാണ് നവീകരണത്തിന്റെ ചുമതലയുണ്ടായിരുന്നത്.
എസ് പി രാഹുല്‍ ആര്‍ നായര്‍ തനിക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കാണിച്ച് ഐജി മനോജ് എബ്രഹാം അന്നത്തെ ഡിജിപി ടിപി സെന്‍കുമാറിന് പരാതി നല്‍കിയിരുന്നു. തനിക്കെതിരെ വാളോങ്ങിയ രാഹുല്‍ ആര്‍ നായരെ ഐ.ജി മനോജ് എബ്രഹാം വെറുതെ വിട്ടില്ല. പത്തനംതിട്ടയിലെ പൂട്ടിയ ക്വാറി തുറക്കാന്‍ എസ് പി 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ മനോജ് ചോര്‍ത്തി നല്‍കി. തുടര്‍ന്ന രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തു. അക്കാലത്ത് പത്തനം തിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ മനോജ് എബ്രഹാമിന്റെ സ്വാധീനത്തില്‍ രാഹുല്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇ-ബീറ്റ് അഴിമതി കേന്ദ്രം അന്വേഷിക്കണമെന്ന് രാഹുല്‍ ആര്‍ നായര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിച്ചിരുന്നു. എന്നാല്‍ ഇ-ബീറ്റ് പദ്ധതിയില്‍ നടന്നത് സാമ്പത്തിക അഴിമതിയല്ലെന്നും സാങ്കേതിക വീഴ്ചയാണെന്നുമായിരുന്നു മനോജ് എബ്രഹാമിന്റെ മറുപടി.
രാഹുല്‍ നായരും മനോജ് എബ്രഹാമും ഇന്നും കേരള പോലീസില്‍ ചേരി തിരിഞ്ഞാണ് നില്‍ക്കുന്നത്. ഇരുവര്‍ക്കുമൊപ്പം നിരവധി ഐ പി എസ് ഉദ്യോഗസ്ഥരുണ്ട്. മനോജും രാഹുലും പരസ്പരം കണ്ടാല്‍ വാളെടുക്കുമെന്ന അവസ്ഥയും നിലവിലുണ്ട്.
17ലക്ഷത്തിന്റെ അഴിമതിയില്‍ തന്നെ കുടുക്കിയെന്നു തന്നെയാണ് രാഹുല്‍ ആര്‍ നായരുടെ വിശ്വാസം, 17 ലക്ഷം രൂപ ഒരാളില്‍ നിന്നും രാഹുലിനെ പോലൊരു യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ വാങ്ങുമെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും വിശ്വസിക്കുന്നില്ല. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഉടക്കിയാല്‍ ഇങ്ങനെയിരിക്കും എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സംഭവം
രാഹുല്‍ നായരെ പത്തനംതിട്ടയില്‍ നിന്നും സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് മനോജ് എബ്രഹാമിന്റെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനം തിട്ടക്കാരനായ ചന്ദ്രശേഖരന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചന്ദ്ര ശേഖരന്‍ രാഹുലിന്റെ ബിനാമിയാണെന്ന് മനോജ് എബ്രഹാമിന്റെ ഗ്രൂപ്പിലുള്ളവര്‍ ആരോപിച്ചിരുന്നു. ബാര്‍ കേസ് അന്വേഷിച്ച് എസ് പി ആര്‍ സുകേശനാണ് ഇ ബീറ്റ് കേസും അന്വേഷിക്കുക. പ്രമുഖ ഐഎഎസുകാരുമെല്ലാം യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസിന്റെ അടുത്ത ലക്ഷ്യം ഐപിഎസ് ലോബിയാണ്. അതില്‍ രാഹുല്‍ ആര്‍ നായര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരിക്കും.
https://www.facebook.com/Malayalivartha


























