യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയത് ഇഷ്ടപ്പെട്ടില്ല, സദാചാര പോലീസിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സംഘര്‍ഷം

സദാചാര പോലീസിന്റെ വിളയാട്ടം ദിനംപ്രതി വര്‍ധിക്കുകയാണ്. സദാചാര പോലീസ് കളിച്ച് നാട്ടുകാരെ നാണം കെടുത്തുന്നത് പതിവാക്കുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തിയത് സദാചാര പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം. കൊല്ലം ഇരവിപുരത്ത് ഇന്നലെ രാത്രിയാണ് സംഭവം.
ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞാല്‍ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ പ്രതിശ്രുത വരന്‍ വരുന്നത് സാധാരണയാണ്. അത് വലിയ വിഷയമാക്കേണ്ടതില്ല. എന്നാല്‍ വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് എത്തിയത് നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തടയുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെയും സദാചാര പോലീസിന്റെ ആക്രമണമുണ്ടായി.
പെണ്‍കുട്ടിയുടെ ബന്ധുക്കളായ ജോബിന്‍, മൈജോ, ലെവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സദാചാര പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ട രാജേഷ്, പൊടിമോന്‍, ജോമോന്‍ എന്നിവര്‍ക്കും പരുക്കേറ്റും ഇവര്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























