നോട്ട് പിന്‍വലിക്കല്‍: പോസ്റ്റ് ഓഫീസുകളും ബാങ്കുകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കും

നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റ് ഓഫീസുകളിലെ സേവിംഗ്‌സ്, കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചു. ബാങ്കുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച പോസ്റ്റ് ഓഫീസിന് അവധിയായിരിക്കും.
എസ്ബിഐ ഉള്‍പ്പെടെയുള്ള പല ബാങ്കുകളും രാവിലെ തന്നെ പണം മാറാന്‍ എത്തുന്നവര്‍ക്കായി ടോക്കണ്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
ഗുജറാത്തില്‍ ഒരാള്‍ മരിച്ചതോടെ പണത്തിനായി ക്യൂ നിന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പുതിയ നോട്ടില്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ മഹാരാഷ്ട്രയില്‍ നവജാത ശിശു മരിച്ചു.
പുതിയ കറന്‍സിയുടെ വലുപ്പത്തിനനുസരിച്ച് എടിഎമ്മിലെ അറകള്‍ ക്രമീകരിക്കാതെ പുതിയ നോട്ടുകള്‍ വയ്ക്കാനാവില്ല. ആവശ്യത്തിനനുസരിച്ച് 100 രൂപ നോട്ടുകളും ലഭ്യമായിട്ടില്ല. 2000 രൂപയുടെ പുതിയ കറന്‍സി എത്തിയിട്ടുണ്ടെങ്കിലും അവ ബാങ്ക് കൗണ്ടറില്‍നിന്നേ വിതരണം ചെയ്യാനാകുന്നുള്ളൂ.
എടിഎമ്മുകളില്‍ അവ വയ്ക്കാനുള്ള അറകള്‍ ക്രമീകരിച്ചുവരുന്നതേയുള്ളൂ. റദ്ദാക്കപ്പെട്ട 500 രൂപയ്ക്കുപകരം വേണ്ടത്ര എണ്ണം 500 രൂപാ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. 1571 കോടി 500 രൂപ നോട്ടുകള്‍ റദ്ദായ സ്ഥാനത്ത് ഏതാനും ദശലക്ഷം അച്ചടിച്ചപ്പോഴേക്കും കറന്‍സി മാറ്റം പ്രഖ്യാപിച്ചതാണ് പ്രശ്‌നമായത്.
ഞായറാഴ്ചയായ ഇന്നു ക്യൂ നില്‍ക്കാന്‍ കൂടുതല്‍പേര്‍ എത്തുമെന്നാണു ഭീതി. ഇന്നലെ ആഴ്ചവേതനം കിട്ടാത്ത തൊഴിലാളികളും ഇന്നു ക്യൂവിലുണ്ടാകും.
രാജ്യത്ത് പലേടത്തും സ്ഥിതിവിശേഷം മോശമായശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉന്നതതല ചര്‍ച്ച വിളിച്ചു. റിസര്‍വ് ബാങ്കിലെയും പൊതുമേഖലാ ബാങ്കുകളിലെയും ധനമന്ത്രാലയത്തിലെയും പ്രമുഖര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം ജയ്റ്റ്‌ലി നടത്തിയ പത്രസമ്മേളനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒന്നും പ്രഖ്യാപിച്ചില്ല. ജപ്പാനിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യയിലെ സാധാരണക്കാര്‍ കറന്‍സി പിന്‍വലിക്കലിനെ സ്വാഗതം ചെയ്‌തെന്നാണ്.
https://www.facebook.com/Malayalivartha


























