ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും നാളെ ആര്‍.ബി.ഐ 1200 കോടിയുടെ കറന്‍സി നല്‍കും: മന്ത്രി തോമസ് ഐസക്ക്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കുമായി നാളെ ആര്‍.ബി.ഐ 1200 കോടിയുടെ കറന്‍സി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 500 കോടി ബാങ്കുകള്‍ക്കും 500 കോടി ട്രഷറികള്‍ക്കുമാണ് നല്‍കുക. 200 കോടി പിന്നീട് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ മുതല്‍ ബാങ്കുകളില്‍ നിന്നും ട്രഷറികളില്‍ നിന്നും ജീവനക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ ജീവനക്കാര്‍ക്ക് 24000 രൂപ മാത്രമേ ശമ്പളത്തില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുകയുള്ളു. എ.ടി.എമ്മുകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഇനിയും ഇതേ സാമ്പത്തിക സ്ഥിതി തുടര്‍ന്ന് പോയാല്‍ അത് അടുത്ത മാസത്തെ ശമ്പളത്തെ ബാധിക്കുമെന്നും തോമസ് ഐസക് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നടപടി മൂലം ബാങ്കുകളില്‍ എത്താന്‍ പോകുന്ന കള്ളപണം വെറും ഒരു ലക്ഷം കോടി രൂപ മാത്രമാണ്. തീരുമാനം മൂലം രാജ്യത്തെ സമ്പദ്ഘടനയുടെ വളര്‍ച്ച നിരക്ക് രണ്ട് ശതമാനം കുറയും. രണ്ട് ശതമാനത്തിന്റെ കുറവ് എന്ന് പറയുമ്പോള്‍ എകദേശം രണ്ടര ലക്ഷം കോടി രൂപ വരും അത്. ഒരു ലക്ഷം രൂപക്ക് വേണ്ടി രണ്ടര ലക്ഷം രൂപ നഷ്ടപ്പെടുത്തിയ സര്‍ക്കാരാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha