കൊച്ചി മെട്രോ നിരക്കുകള്‍ പ്രഖ്യാപിച്ചു: മിനിമം ചാര്‍ജ് 10 രൂപ, രണ്ടു കിലോമീറ്റര്‍വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം

കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ തീരുമാനിച്ചു. 10 രൂപയാണ് മിനിമം ചാര്‍ജ്. രണ്ടു കിലോമീറ്റര്‍വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.
യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി മെട്രോ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha