ട്രഷറികള്‍ നാളെ ആറുമണിവരെ പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി, ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത് 24,000 രൂപ മാത്രം

ട്രഷറികള്‍ നാളെ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ട്രഷറിയില്‍ നിന്ന് 24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂവെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ബാങ്കില്‍ നിന്നും ഇതേ തുകമാത്രമേ ലഭിക്കൂ. ശമ്ബളം പിന്‍വലിക്കാന്‍ ജീവനക്കാര്‍ ട്രഷറിയിലോ ബാങ്കിലോ എത്തണം. ജീവനക്കാര്‍ തിരക്കുകൂട്ടരുതെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു.
രാവിലെ തിരക്കുകൂട്ടാതെ വൈകി വരുന്നവര്‍ക്കും പണം ലഭിക്കും. ബാങ്കുകളും നാളെ പ്രവര്‍ത്തി സമയം കൂട്ടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള പെന്‍ഷന്‍ വിതരണത്തിന് 1,000 കോടി രൂപയുടെ കറന്‍സി നാളെ ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. ആദ്യഘട്ട ശമ്ബള വിതരണത്തിനായി 1,200 കോടി രൂപയാണ് കേരളത്തിന് ആവശ്യം. ഇതില്‍ 1,000 കോടി നാളെ നല്‍കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ശേഷിക്കുന്ന തുക രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കും.
ബാങ്കുകളുമായും ആര്‍ബിഐയുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ധനകാര്യ സെക്രട്ടറിയാണ് യോഗം വിളിച്ചത്. റിസര്‍വ് ബാങ്ക്, കനറാ ബാങ്ക്, എസ്ബിഐ, എസ്ബിടി എന്നിവയുടെ പ്രതിനിധികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. 500 കോടി ബാങ്കുകളിലൂടെയും 500 കോടി ട്രഷറികളിലൂടെയും നല്‍കും. ഒരു മാസത്തെ ശമ്പളപെന്‍ഷനായി 3,600 കോടി രൂപയാണ് കേരളത്തിന് ആവശ്യം.
https://www.facebook.com/Malayalivartha