ശബരിമലയില്‍ പുലിയിറങ്ങി, ജാഗ്രതാ നിര്‍ദേശം

ശബരിമലയ്ക്ക് സമീപം പാണ്ടിത്താവളത്തിനടുത്ത് സുരക്ഷാ കേന്ദ്രത്തിനരികില്‍ പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പുലിയെ ആര്‍എഎഫ് സുരക്ഷാ സേനാഗങ്ങള്‍ കണ്ടത്. സുരക്ഷാകേന്ദ്രത്തിന് പത്തടിയോളം അടുത്തെത്തിയ പുലി എത്തിയതോടെ സേനാംഗങ്ങള്‍ പരിഭ്രാന്തരായി. ഒരേസമയം തീയും പുകയും ശബ്ദവും ഉണ്ടാക്കാന്‍ കഴിയുന്ന ഗ്രനൈഡ് പൊട്ടിച്ചതോടെയാണ് പുലി പിന്‍വാങ്ങിയത്. ഉരല്‍ക്കുഴിഭാഗത്തേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം.
കുറച്ച് ദിവസങ്ങളായി പുലിയെ കാണാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഭക്തജനങ്ങള്‍ പരിഭ്രാന്തരാകേണ്ടന്നും രാത്രിയില്‍ സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് വനഭാഗങ്ങളിലേക്കു പോകാന്‍ ശ്രമിക്കരുതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha