വിവാഹം കഴിക്കണോ സാരി നിര്‍ബന്ധം

ഓര്‍ത്തഡോക്‌സ് സഭയില്‍ ഇനിയും വിവാഹം കഴിക്കണം എങ്കില്‍ വധുവിനു സാരിയും ബ്ലൗസും നിര്‍ബന്ധമാക്കി. പാശ്ചാത്യ രീതിയില്‍ ഉള്ള വസ്ത്രധാരണങ്ങള്‍ വിവാഹ സമയത്ത് പാടില്ല എന്ന് പരുമല സെമിനാരി മാനേജര്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. അര്‍ദ്ധ നഗ്‌നരായ് എത്തുന്ന പാശ്ചാത്യ രീതിയില്‍ ഉള്ള ഗൗണും മറ്റും വ്യാപകമായതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് കാരണം. മണവാട്ടിക്കു മാത്രമല്ല കൂടെ എത്തുന്ന തൊഴിക്കും ഈ നിബന്ധനകള്‍ ബാധകം. ഇവന്റ് മാനേജ്മന്റ് നിര്‍ദ്ദേശിക്കുന്ന ആളുകള്‍ ആണ് തോഴിമാരായ് എത്തുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.
പള്ളിക്കുള്ളിലെ ചടങ്ങുകള്‍ക്ക് രണ്ടു വീഡിയോയും, രണ്ടു ഫോട്ടോഗ്രാഫര്‍ എന്നിവരില്‍ കൂടതല്‍ ഉണ്ടാകാന്‍ പാടില്ല.ചടങ്ങ് ചിത്രികരിക്കാന്‍ ക്രെയിന്‍ പോലെ ഉള്ള സാധനങ്ങള്‍ പള്ളിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. പള്ളിക്കുള്ളിലെ ചടങ്ങുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ അനുവദിക്കില്ല.
ആരാധനാ സമയത്ത് ഓടി നടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല. തലയില്‍ നെറ്റ് ക്രൌണ്‍ എന്നിവ പാടില്ല. കുരിശു മാലയില്‍ തൂങ്ങപെട്ട രൂപം പാടില്ല, പള്ളിക്കുള്ളില്‍ മണവാട്ടിയും, മണവാളനും ചെരുപ്പ് ധരിക്കാന്‍ പാടില്ല. ശിരോ വസ്ത്രം എല്ലാ സ്ത്രീകള്‍ക്കും നിര്‍ബന്ധം. സ്ത്രീകളും പുരുഷന്മാരും അവരവര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കണം തുടങ്ങിയവ നിബന്ധനകളില്‍ പെടുന്നു
https://www.facebook.com/Malayalivartha