ഉന്നതലനിയമനങ്ങള്‍ക്ക് ഇനിമുതല്‍ വിജിലന്‍സിന്റെ അനുമതി നിര്‍ബന്ധം

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഉന്നതല നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും ഇനിമുതല്‍ വിജിലന്‍സിന്റെ അനുമതി നിര്‍ബന്ധം. അനുമതി നല്‍കുമ്പോള്‍ പാലിക്കേണ്ട എട്ടിന നിര്‍ദേശങ്ങള്‍ വ്യക്തമാക്കി സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി.
ഉന്നതലത്തിലുള്ള നിയമനം, സ്ഥാനകയറ്റം, ഡപ്യൂട്ടേഷന്‍, വകുപ്പുതല അവാര്‍ഡുകള്‍, പാസ്‌പോര്‍ട്ട് അപേക്ഷ എന്നിവയ്ക്കാണ് വിജിലന്‍സ് അനുമതി നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അപേക്ഷ ലഭിച്ചാല്‍ അഞ്ച് ദിവസത്തിനകം വിജിലന്‍സിന്റെ അതാത്് യൂണിറ്റുകള്‍ അന്വേഷണം പൂര്‍ത്തിയാക്കണം. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് സ്വയം സത്യവാങ്മൂലം നല്‍കാം. അപ്പോഴും എട്ട് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം. സത്യവാങ്മൂലത്തെക്കുറിച്ച് വിജിലന്‍സ് പിന്നീട് അന്വേഷണം നടത്തി വസ്തുത കണ്ടെത്തും.
അഴിമതിയെക്കുറിച്ച് വിവിരം നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് വിസില്‍ബ്ലോവര്‍ അവാര്‍ഡ് നല്‍കാനും സംസ്ഥാന വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha