സംസ്ഥാനത്ത് ശമ്പള, പെന്‍ഷന്‍ വിതരണം തുടങ്ങി; ചിലയിടങ്ങളില്‍ നിയന്ത്രണം, രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്ക്

നോട്ടുപിന്‍വലിച്ചതിനുശേഷമുള്ള ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണം ട്രഷറികളിലും ബാങ്കുകളിലും തുടങ്ങി. ആഴ്ചയില്‍ പരമാവധി 24,000 രൂപവരെയാണ് ഒരാള്‍ക്ക് നല്‍കുന്നത്. രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചില ട്രഷറികളില്‍ പണം വിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ട്രഷറികളിലും പണം വിതരണം സുഗമമായി നടക്കുന്നു.
കോട്ടയം ട്രഷറിയില്‍ നിന്ന് 16,000 രൂപയാണ് നല്‍കുന്നത്. പെന്‍ഷന്‍കാരില്‍ ഭൂരിഭാഗംപേര്‍ക്കും ലഭിച്ചത് 5000 രൂപ മാത്രമാണ്. ശമ്പള അക്കൗണ്ടുകളില്‍ നിന്നുള്ള പണം ബാങ്കുകളില്‍ നേരിട്ടെത്തിയും ജീവനക്കാര്‍ പിന്‍വലിച്ചു തുടങ്ങി. ആവശ്യത്തിന് പണം ട്രഷറികളിലും ബാങ്കുകളിലുമെത്തിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കും തുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ 1000 കോടി ട്രഷറികളിലേക്കും 1000 കോടി ബാങ്കുകളിലേക്കുമാണ് എത്തിക്കുന്നത്.
https://www.facebook.com/Malayalivartha