സരിതയെ പലരും സഹായിച്ചു; ജയിലില്‍ നിന്നും വാടകവീട്ടിലേക്ക്, പിന്നെ മാറിയത് ആഡംബര വീട്ടിലേക്ക്

സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ്. നായരെ പല പ്രമുഖരും പണം നല്‍കി സഹായിച്ചിട്ടുണ്ടെന്ന് ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍ സോളാര്‍ കമ്മിഷനു മൊഴി നല്‍കി.
നിത്യജീവിതത്തിനു തന്നെ ബുദ്ധിമുട്ടിലാണെന്ന സരിതയുടെ മൊഴി തെറ്റാണ്. ജയിലില്‍നിന്ന് ഇറങ്ങിയശേഷം വാടകവീട്ടില്‍ താമസിച്ച സരിത പെട്ടെന്നാണു വലിയ സ്വത്തിന്റെ ഉടമയായതെന്നും രാജശേഖരന്‍ നായര്‍ മൊഴി നല്‍കി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പുതിയ വീട്ടിലേക്കു സരിതയുടെ ഗൃഹപ്രവേശം. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത് 25 സെന്റ് ഭൂമിയിലാണ് സരിത ആഡംബര വീട് നിര്‍മിച്ചത്. പാലുകാച്ചല്‍ ചടങ്ങിനെത്തിയ പണിക്കാര്‍ക്ക് കാഷ് ചെക്കാണു നല്‍കിയത്.
ഇതെല്ലാം സൂചിപ്പിക്കുന്നത് സരിതയുടെ െകെവശം പണമുണ്ടെന്നാണെന്ന് രാജശേഖരന്‍ നായര്‍ പറഞ്ഞു. ഇതെല്ലാം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കമ്മിഷന്‍ രാജശേഖരന്‍ നായരോട് ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ജലനിധിയുടെ വാര്‍ഷികസമ്മേളനം നടക്കുന്‌പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സരിതയ്‌ക്കൊപ്പം താനുംപോയിരുന്നുവെന്ന് രാജശേഖരന്‍ നായര്‍ പറഞ്ഞു. കാറില്‍ യാത്ര ചെയ്യുന്‌പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായിരുന്ന ജിക്കുമോന്‍ ജേക്കബ് സരിതയെ ഫോണില്‍ വിളിച്ചു.
ജലനിധി സമ്മേളനവേദിയിലെത്തുന്ന ഉമ്മന്‍ ചാണ്ടിക്കൊപ്പം അദ്ദേഹത്തോടു രൂപസാദൃശ്യമുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍ എന്നൊരാള്‍ ഉണ്ടാകുമെന്നും സരിത അദ്ദേഹത്തെ ചെന്നുകണ്ട് നിവേദനം നല്‍കണമെന്നും ജിക്കുമോന്‍ പറഞ്ഞു. ഇക്കാര്യം സരിത തങ്ങളോടു പറയുകയും ചെയ്തു. സുരേന്ദ്രനെ അവിടെ കണ്ടതിനുശേഷമാണ് മോന്‍സ് ജോസഫ് ആംഗ്യം കാണിച്ചതനുസരിച്ച് വേദിയിലേക്കു ചെന്ന് ഉമ്മന്‍ ചാണ്ടിയോട് സരിത ചെവിയില്‍ സ്വകാര്യം പറഞ്ഞത്. താന്‍ കമ്മിഷനില്‍ ഹാജരാക്കിയ സി.ഡിയിലെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യാജമാണെന്ന സരിതയുടെ മൊഴി ശരിയല്ലെന്നും ശാസ്ത്രീയപരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാജശേഖരന്‍ നായര്‍ പറഞ്ഞു.
സരിതയ്‌ക്കൊപ്പം സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിലെ പല മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ടീം സോളാര്‍ കന്പനിയുടെ മുന്‍ ഡ്രൈവര്‍ ആര്‍. സന്ദീപ് കമ്മിഷനില്‍ മൊഴി നല്‍കി. മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, ജയലക്ഷ്മി, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ എന്നിവരുടെ സ്വന്തം വീടുകളില്‍ പോയിട്ടുണ്ട്. എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലും പോയി. ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംാവിലും പോയി ആര്യാടന്‍ മുഹമ്മദിനെ കണ്ടിട്ടുണ്ട്. പാലക്കാട് കിന്‍ഫ്രയില്‍ രണ്ടു തവണ സരിതയ്‌ക്കൊപ്പം പോയിട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു.
https://www.facebook.com/Malayalivartha