പഴയ 500 രൂപ പെട്രോള്‍ പമ്പുകളില്‍ നാളെയും കൂടി മാത്രം

പഴയ 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റ് വാങ്ങാനും ഉപയോഗിക്കാനാകാവുന്നത് നാളെ വരെയാക്കി ചുരുക്കി. നേരത്തെ ഡിസംബര്‍ 15 വരെ ഈ ആവശ്യങ്ങള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു നവംബര്‍ 24 ന് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മുമ്പ് ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ രണ്ടായിരം രൂപ വരെയുള്ള ഫീസിടപാടുകള്‍ പഴയ നോട്ടുകളുപയോഗിച്ച് നിര്‍വഹിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകള്‍ക്കും ഇത് ബാധകം. 500 രൂപ വരെയുള്ള മൊബൈല്‍ഫോണ്‍ ടോപ് അപ്പിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാം. വൈദ്യുതി, വെള്ളം തുടങ്ങിയ ഉപഭോക്തൃസേവനങ്ങള്‍ക്ക് പഴയനോട്ടുകള്‍ ഉപയോഗിക്കാം. ഈ സേവനങ്ങളുടെ ബില്ലും കുടിശ്ശികയും അടയ്ക്കാന്‍ പഴയനോട്ടുകള്‍ ഉപയോഗിക്കാം. ഈ സൗകര്യം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായിരിക്കും.
https://www.facebook.com/Malayalivartha