മണിയുടെ വിശ്വസ്തന്‍ വിഷം കഴിച്ചതില്‍ ദുരൂഹത; അന്വേഷണത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് പോലീസ്...

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ പുതിയ വഴിത്തിരിവ്. മണിയുടെ ഇടപാടുകള്‍ നടത്തിയിരുന്ന കൊച്ചി സ്വദേശി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്നും മണിയുമായി ബന്ധമുണ്ടായിരുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെ സംശയിക്കണമെന്നുള്ള അന്വേഷണത്തില്‍ കേരള പോലീസ് നീങ്ങിയിരിക്കുന്നത്.
മണിയുടെ വിശ്വസ്തനായ കൊച്ചി സ്വദേശി ക്വട്ടേഷന്‍ സംഘാംഗമാണ്. ഇദ്ദേഹവും മണിയും ചേര്‍ന്ന് കേരളത്തിനകത്തും പുറത്തും കോടികള്‍ സമ്പാദിച്ചു എന്നാണ് വിവരം. ക്വട്ടേഷന്‍ സംഘാംഗത്തിന് മാത്രമാണ് മണിയുടെ സ്വത്തിന്റെ യഥാര്‍ത്ഥ വിവരം അറിയാന്‍ കഴിയുകയുള്ളൂ. ഇക്കാര്യം മണിയുടെ സഹോദരനോ ഭാര്യയ്‌ക്കോ അറിയുമായിരുന്നില്ല. പെട്ടെന്നൊരു ദിവസം കലാഭവന്‍ മണി രംഗം വിട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മണിയുടെ കുടുംബം. മണിയുടെ ഭാര്യയ്ക്കും സഹോദരനും മണിയുടെ സ്വത്തിന്റെ ഒരംശം മാത്രമാണ് അറിയാവുന്നത്. എന്നാല്‍ കൊച്ചി സ്വദേശിക്ക് മണിയുടെ സ്വത്തു വിവരങ്ങളുടെ പൂര്‍ണ രൂപം വശമുണ്ട്. എന്നാല്‍ മരണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ മണിയുടെ കുടുംബത്തെ യാതൊന്നും ധരിപ്പിച്ചിട്ടില്ല.
മണിയുടെ മരണം നടന്നയുടന്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. മണിയുടെ മരണം സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്നും തുടക്കം മുതല്‍ ഗുരുതര വീഴ്ചയാണുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ മരണം സിബിഐയ്ക്ക് വിട്ടെങ്കിലും അതിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കേസ് സിബിഐ ഏറ്റെടുത്തിട്ടുമില്ല. അതായത് മണിയുടെ മരണകാരണം പുറത്തു വരരുതെന്ന ഉദ്ദേശം ഉന്നതന്മാര്‍ അടക്കമുള്ളവര്‍ക്ക് ഉണ്ടെന്നാണ് സംശയിക്കേണ്ടത്.
മണിയുടെ ബിസിനസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്നും പോലീസിന് സംശയമുണ്ട്. പേരും പ്രശസ്തിയുമുള്ള പലരും മണിയുടെ ബിസിനസില്‍ പങ്കാളിയായിരുന്നു. അവര്‍ ആരൊക്കെയാണെന്നറിയാവുന്നത് ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിക്ക് മാത്രമാണ്. മണിയുടെ സ്വത്തുകളില്‍ എത്ര ശതമാനം ഇയാള്‍ക്കുണ്ടെന്നും അറിയില്ല. ഏതായാലും പോലീസ് അന്വേഷണത്തിന്റെ പുതിയ വഴികള്‍ തുറന്നിടുകയാണ്. എന്തെങ്കിലും സംഭവിക്കുമോ എന്ന് കണ്ടറിയണം!
https://www.facebook.com/Malayalivartha