ദുരിതജീവിതം പൊതുജനത്തിന്...ശമ്പളവിതരണത്തില്‍ ആശങ്ക; ചോദിച്ച പണം റിസര്‍വ് ബാങ്ക് നല്‍കിയില്ല; സംസ്ഥാനത്തെ 42 ട്രഷറികളില്‍ പണം എത്തിയിട്ടില്ല

കേരളത്തിന്റെ ഭരണനേത്യത്വം ജീവനക്കാരെ പരിഭ്രാന്തരാക്കി. ശമ്പളദിവസം പ്രതിഷേധം കൊഴുപ്പിച്ചു. ശമ്പളം മുടങ്ങുമോ എന്നു ഭയന്നു ജീവനക്കാര്‍ ട്രഷറിക്കുമുന്നിലും ബാങ്കുകള്‍ക്കു മുന്നിലും വിരളിപിടിച്ചെത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
നോട്ട് പിന്‍വലിക്കലിനുശേഷമുളള ആദ്യശമ്പളദിവസം ജനങ്ങള്‍ കൂട്ടമായി ശമ്പളം പിന്‍വലിക്കാനെത്തിയത് ബാങ്കുകളെ വിഷമത്തിലാക്കി. മിക്ക സ്ഥലങ്ങളിലും പോര്‍വിളികള്‍. ട്രഷറികള്‍ അസ്വസ്ഥമായി. ഒരും ദിനങ്ങളില്‍ കൂടുതല്‍ പേരെത്തുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. മലയാളികളുടെ കുടുംബ ബജറ്റ് താളം തെറ്റി. ബാങ്കുകളിലെ നോട്ട് പ്രതിസന്ധി ഇനിയും തുടരുകയാണ്. സംസ്ഥാനത്തു നോട്ടുക്ഷാമം കാരണം പകുതിയോളം എടിഎമ്മുകള്‍ ഇന്നും കാലിയായിരിക്കുന്നു. പല ജില്ലകളിലും ബാങ്കുകളിലെ സംഘര്‍ഷത്തില്‍ പോലീസിന് ഇടപെടേണ്ടി വന്നു. ഗ്രാമങ്ങളിലെ എടിഎമ്മുകളില്‍ പണമില്ലാത്തത് ഗ്രാമീണ മേഖലയെ വലയ്ക്കുന്നു
നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കുശേഷം ആദ്യമായെത്തിയ ശമ്പളദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് പലയിടത്തും മുടങ്ങി. ട്രഷറികളിലും ബാങ്കുകളിലും ആവശ്യത്തിന് പണമെത്താത്തിനാല്‍ പലയിടത്തും വരിനിന്നവരെ ടോക്കണ്‍ നല്‍കി പറഞ്ഞു വിട്ടു. പെന്‍ഷനും ശമ്പളവും വാങ്ങാന്‍ രാവിലെ മുതല്‍ ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വന്‍ തിരക്കായിരുന്നു.
സര്‍ക്കാര്‍ ആവശ്യപെട്ട 1000 കോടിക്ക് പകരം 500 കോടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത് . ഇത് ഒന്നിനും തികയുന്നില്ല. 24000 രൂപവരെ പിന്‍വലിക്കാമെന്നുണ്ടെങ്കിലും കൊടുക്കാന്‍ പണമില്ല. പലയിടത്തും 10000വും 5000വുമാണ് കൊടുക്കുന്നത്.
ബാങ്കുകളിലും എടിഎമ്മിനുമുന്നിലും പണം പിന്‍വലിക്കാനുള്ളവരുടെ തിരക്കുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും പെന്‍ഷന്‍ വിതരണം രാവിലെ മുടങ്ങി. വൈകിയാണ് ഇവിടെ അല്‍പമെങ്കിലും പണമെത്തിയത്. 5000 രൂപമാത്രമാണ് ഇവടെനിന്നും നല്‍കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ട്രഷറികളിലും രാവിലെ പണം എത്തിയിട്ടില്ല ചാത്തന്നൂര്‍, പറവൂര്‍ എന്നിവിടങ്ങളിലും പണമെത്തിയില്ല. കണ്ണൂരില്‍ ഒന്നരകോടി രൂപയാണ് ട്രഷറിക്ക് ആവശ്യം.
തൃശ്ശൂരില്‍ 4000 രൂപ മാത്രമാണ് നല്‍കുന്നത്. 2 കോടി വേണ്ടിടത്ത് 50 ലക്ഷംമാത്രമാണ് അവിടെ ലഭിച്ചത്. വ്യാഴാഴ്ച മുതല്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 600 കോടി ആവശ്യമാണ്. പണം പൂര്‍ണമായും ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ ട്രഷറികള്‍ക്ക് പൊലീസ് സംരക്ഷണം തേടി ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ 500 കോടി രൂപയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. എസ്ബിറ്റിക്കാണ് പണം നല്‍കിയിട്ടുള്ളത്. എസ്ബിറ്റിക്ക് നല്‍കിയതില്‍ കാസര്‍കോട് മുതല്‍ എറണാകളും വരെയുള്ള ജില്ലകള്‍ക്ക് 360 കോടിയും തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകള്‍ക്ക് 160 കോടിയും നല്‍കും.
https://www.facebook.com/Malayalivartha