വളര്‍ത്താന്‍ പണമില്ലാത്തതിനാല്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിറ്റു

കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ലെന്ന കാരണത്താല്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വില്പന നടത്തി. 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇയാള്‍ വിറ്റത്. 18 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്ബതികളാണ് കുഞ്ഞിനെ വാങ്ങിയത്. എന്നാല്‍ എത്ര പൈസയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് വ്യക്തമായിട്ടില്ല. പിഞ്ചുകുഞ്ഞിനെ വില്പന നടത്തിയ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മാറാട് സ്വദേശി മിഥുന്‍(31) ആണ് അറസ്റ്റിലായത്. പന്നിയങ്കര പൊലീസ് കേസില്‍ അന്വേഷണം നടത്തുകയാണ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് മിഥുനിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. നിലവില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കോഴിക്കോട് മാറാട് സ്വദേശിയായ മിഥുനിനെതിരെ ഐ.പി.സി 317 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha