സ്ത്രീകളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ സമൂഹം ഇത്ര വ്യാകുലപ്പെടുന്നതെന്തിനെന്ന് ഭാഗ്യലക്ഷ്മി

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ സമൂഹം എന്തിനിത്ര വ്യാകുലപ്പെടുന്നുവെന്ന് ചോദിക്കുകയാണ് കലാകാരിയും സാമൂഹ്യപ്രവര്‍ത്ത കയുമായ ഭാഗ്യലക്ഷ്മി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ പ്രവേശനവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പൂര്‍വിക ഭരണാധികാരികളായിരുന്ന തിരുവതാംകൂര്‍ രാജ കുടുംബം തന്നെ ഈ വിഷയത്തില്‍ വിരുദ്ധങ്ങളായ നിലപാടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
പലപ്പോഴും പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ മേല്‍മുണ്ട് വാടകയ്‌ക്കെടുത്ത് കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്, എന്തൊരു അപഹാസ്യമായ കാര്യമാണത് എല്ലാവരും കുറെ കാലമായി ആഗ്രഹിക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം. ചുരിദാര്‍ എന്നത് ഒരു മോശപ്പെട്ട വസ്ത്രമല്ല, പെണ്‍കുട്ടികള്‍ക്ക് സാരിയെക്കാളും, മുണ്ടും നേര്യതിനേക്കാളും കുറച്ചുകൂടി സൗകര്യം ചുരിദാര്‍ തന്നെയാണ്. നാട്ടില്‍ എന്തെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നു. സ്ത്രീയുടെ വസ്ത്രമാണോ ഇവിടുത്തെ വലിയ പ്രശനമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു .
https://www.facebook.com/Malayalivartha