പ്രധാനമന്ത്രി ഓരോ ദിവസവും ഓരോ പ്രസ്താവന ഇറക്കിയിട്ട് എന്തുകാര്യം?

നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായതെന്ന് നടന്‍ മാമുക്കോയ. തന്നെപ്പോലെയുളള സിനിമാക്കാര്‍ ഈ പ്രശ്‌നത്തെ എങ്ങനെയും പരിഹരിക്കുമെന്നാണ് തോന്നുന്നത്. പക്ഷേ സാധാരണക്കാരായ ജനങ്ങള്‍ എന്തുചെയ്യും. അവരെയാണല്ലോ വളരെ കുഴപ്പിച്ചത്. എന്നിട്ട് ഓരോ ദിവസവും ഓരോ പ്രസ്താവന ഇറക്കിയിട്ട് എന്തു കാര്യം. ഇത് ജനങ്ങളെ ശരിക്കും ബാധിച്ചു. വലിയ പണക്കാര്‍ക്കും സമ്പന്ന കുടുംബങ്ങളിലും ഒരു പ്രശ്‌നവുമില്ല.
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് 2000 രൂപ നോട്ട് പുറത്തിറക്കിയിട്ട് എന്തുനേടാന്‍? അത് ജനുവരിയിലോ വരുന്ന വര്‍ഷം എപ്പോഴെങ്കിലുമോ ഇറക്കിയാല്‍ മതിയായിരുന്നല്ലോ. നോട്ടില്ലാത്ത ജനങ്ങള്‍ സഹകരിക്കണം എന്നൊക്കെ പറഞ്ഞാല്‍ എന്തുചെയ്യാനാകും?. കള്ളപ്പണം തടയാനെന്നൊക്കെ പറയുന്നു. പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ ചെയ്ത് ജനങ്ങളെ വലക്കേണ്ടിയിരുന്നോ? പൂഴ്ത്തിവെയ്പ്പുകാര്‍ക്ക് ഇനി സുഖമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആയിരം രൂപയുടെ കെട്ടുകള്‍ മാറ്റിവെയ്ക്കുന്ന സ്ഥാനത്ത് ഇനി രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റിവയ്ക്കാം. അതിന് കുറച്ച് സ്ഥലം മതിയല്ലോയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha