സരിത എല്ലാ കൂടിക്കാഴ്ചകളും രഹസ്യമായി റിക്കോര്‍ഡ് ചെയ്തു; അതിലേക്കായി എല്ലാ നേതാക്കളേയും വീണ്ടും വിളിച്ചു; ചാണ്ടിയെ വീഴ്ത്താന്‍ ചെന്നിത്തലയും പിള്ളയും ഒത്തു ചേര്‍ന്നപ്പോള്‍

സോളര്‍ ഇടപാടില്‍ കോണ്‍ഗ്രസിലെ ചിലര്‍ ഗ്രൂപ്പ് വൈരാഗ്യം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി പ്രതി സരിത നായര്‍ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ജയില്‍ മോചിതയായ സരിത താന്‍ നടത്തിയ സന്ദര്‍ശങ്ങളെല്ലാം രഹസ്യമായി റിക്കോര്‍ഡ് ചെയ്തുവെന്നും അറിയുന്നു. ഇങ്ങനെ റിക്കോര്‍ഡ് ചെയ്ത തെളിവുകളാണ് സിഡിയിലാക്കി സോളാര്‍ കമ്മീഷന് സരിത നല്‍കിയത്. ഈ തെളിവുകള്‍ കമ്മീഷനും തെളിവായി ഉപയോഗിക്കുകയാണ്.
കേസില്‍ കോടതിയില്‍ ഹാജരാകുമ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖനെതിരെ മൊഴി നല്‍കണമെന്ന് ഉന്നത പൊലീസ് മേധാവി നിര്‍ബന്ധിച്ചുവെന്നും അത് ഐ ഗ്രൂപ്പിലെ പ്രമുഖന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും സരിത പറഞ്ഞതായി സോളര്‍ അന്വേഷണ കമ്മിഷനു മൊഴി ലഭിച്ചു. ജയിലില്‍നിന്നിറങ്ങിയ ശേഷം 2015ല്‍ സരിത കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിലെ പ്രമുഖന്റെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിനു പലരെയും ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫില്‍ നിന്നു പുറത്തായ നേതാവും ഈ ആവശ്യം ഉന്നയിച്ചു സരിതയെ ഭീഷണിപ്പെടുത്തിയെങ്കിലും ഇതിനു വഴങ്ങാത്തതിനാല്‍ കസ്റ്റഡി പല തവണ നീട്ടിവാങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ദ്രോഹിച്ചുവെന്നും സരിത ആരോപണം ഉന്നയിക്കുന്നു
സോളാര്‍ തട്ടിപ്പ് കേസുകളില്‍ കോടതികളില്‍ ഹാജരാകുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കണമെന്ന് എ.ഡി.ജി.പി: കെ പത്മകുമാര്‍ 34 തവണ നിര്‍ബന്ധിച്ചതായി സരിത പറഞ്ഞതെന്ന് അഡ്വ. തോമസ് പി. കൊണ്ടോടിയുടെ മൊഴി ഏറെ നിര്‍ണ്ണായകാണ്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് പത്മകുമാര്‍ ഇതിനു നിര്‍ബന്ധം പിടിച്ചതെന്ന് സരിത പറഞ്ഞതായും പുതുപ്പള്ളി സ്വദേശിയായ തോമസ് കൊണ്ടോടി സോളാര്‍ കമ്മിഷനില്‍ പറഞ്ഞു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം സരിത 2015ല്‍ തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങാതിരുന്നതിനാല്‍ ഉന്നതര്‍ ഇടപെട്ട് പൊലീസ് കസ്റ്റഡി പലതവണ നീട്ടിവാങ്ങിയെന്ന് സരിത പറയുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് തന്നെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെന്നും സരിത പറഞ്ഞു. യു.ഡി.എഫില്‍നിന്ന് പുറത്തായ മറ്റൊരു നേതാവും ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കാന്‍ സരിതയെ പ്രേരിപ്പിച്ചു. അപ്രകാരം ചെയ്തില്ലെങ്കില്‍ വീണ്ടും ജയിലില്‍ പോകേണ്ടിവരുമെന്ന് ആ നേതാവ് ഭീഷണിപ്പെടുത്തിയെന്നു സരിത പറഞ്ഞിരുന്നെന്നതും വിവാദങ്ങള്‍ക്കു തീ കൊളുത്തിയിരിക്കുകയാണ്.
കൂടിക്കാഴ്ചയിലെ സംഭാഷണത്തിന്റേതെന്ന പേരില്‍ സരിത ഹാജരാക്കിയിരുന്ന ഓഡിയോ സിഡി കമ്മിഷന്‍ അഭിഭാഷകന്‍ സി. ഹരികുമാര്‍ പലരെയും കേള്‍പ്പിച്ചു. ജയിലില്‍ നിന്നിറങ്ങിയ സരിത തെളിവ് ശേഖരണത്തിന് നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിലൂടെ പുറത്തുവരുന്നത്.
സോളര്‍ കേസുകള്‍ വാദിക്കണമെന്നാവശ്യപ്പെട്ട് സരിത അപേക്ഷ നല്‍കിയിട്ടും കേസുകള്‍ ഏറ്റെടുത്തില്ല. ഇടയ്ക്ക് സരിത പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല എന്നും ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടതായുമുള്ള ആരോപണങ്ങള്‍ ശക്തമാണ്. വഴങ്ങാതിരുന്നപ്പോള്‍ ടിവി ചാനലില്‍ തനിക്കെതിരെ പറയുമെന്ന് സരിത ഭീഷണിപ്പെടുത്തി.
അറസ്റ്റിലാകുന്നതിനു മുന്‍പ് ടീം സോളര്‍ കമ്പനിയുടെ നടത്തിപ്പുകാര്‍ എന്നു പരിചയപ്പെടുത്തി ബിജുവും സരിതയും പലരെയും ഫോണ്‍ ചെയ്തിട്ടുണ്ടെന്നും നേരില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. കേസുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു സരിത നല്‍കിയ അപേക്ഷ സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha