മഞ്ജുവാര്യര്‍ കാരണം മുഖ്യമന്ത്രിക്ക് കാത്തിരിക്കേണ്ടി വന്നു; അനിഷ്ടം പ്രകടിപ്പിച്ച് പിണറായി

മുഖ്യമന്ത്രിക്ക് മുക്കാല്‍ മണിക്കൂര്‍ മഞ്ജു വാര്യര്‍ക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് ഹരിത കേരളം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മഞ്ജുവാര്യരെ കാത്ത് മുക്കാല്‍ മണിക്കൂര്‍ ഇരുന്നത്. പിണറായിയുടെ ക്ഷമ പരീക്ഷിക്കുന്ന ഇടപാടായിരുന്നു ഇത്. തനിക്ക് വേറെയും ജോലികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് തുറന്നു പറയേണ്ടി വന്നു. മുഖ്യമന്ത്രി ഇറങ്ങി പോകുമോ എന്ന ആശങ്കയില്‍ നിന്നാണ് ഉദ്യോഗസ്ഥരും സംഘാടകരും സമയം കഴിച്ചു കൂട്ടിയത്.
സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വപ്ന പദ്ധതികളില്‍ ഒന്നായത് കൊണ്ട് മാത്രമാണ് പിണറായി ക്ഷമിച്ചു നിന്നത് എന്നാണു എല്ലാവരും കരുതുന്നത്. താമസിച്ചെത്തിയ മഞ്ജു വാര്യരോട് മുഖ്യമന്ത്രി സംസാരിക്കാതെ അനിഷ്ടം വ്യക്തമാക്കുകയും ചെയ്തു. പനിയായിട്ടും താന്‍ കൃത്യസമയത്ത് എത്തിയെന്നും മുഖ്യമന്ത്രി തുറന്നു പറഞ്ഞു. മഞ്ജു വാര്യര്‍ക്ക് പരിപാടിയില്‍ കൃത്യസമയത്ത് പങ്കെടുക്കാന്‍ കഴിയാത്ത തരത്തില്‍ അസൗകര്യം ഉണ്ടായി കാണുമെന്ന് പറയാനും മുഖ്യമന്ത്രി മറന്നില്ല. ഇത്തരം താമസം യഥാര്‍ത്ഥത്തില്‍ അനാദരവാണെന്ന് മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘനവുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നു എന്നു കേള്‍ക്കുമ്‌ബോള്‍ ചടങ്ങില്‍ മറ്റു അതിഥികള്‍താമസിച്ചെത്തുക പതിവാണ് . കാരണം അവര്‍ കണ്ട ശീലം അതാണ്. മറ്റു മുന്‍ മുഖ്യമന്തിമാരും മന്ത്രിമാരും സാധാരണ താമസിച്ചാണല്ലോ ചടങ്ങുകള്‍ക്ക് വരാറുള്ളത്.
സമീപ കാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ പ്രാസംഗികരായി എത്തുന്നവര്‍ കൃത്യസമയം പാലിക്കണമെന്നും അതിന് സാധിക്കാത്തവരെ അത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും അധികം വൈകാതെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്
https://www.facebook.com/Malayalivartha