വേവിക്കാത്ത മാംസം വിളമ്പിയെന്നു കെഎഫ്‌സി റസ്‌റ്റോറന്റിനെതിരെ ഗുരുതര ആരോപണം

കൊച്ചി നഗരത്തിലെ കെഎഫ്‌സി റസ്‌റ്റോറന്റിനെതിരെ ഗുരുതര ആരോപണം. വേവിക്കാത്ത മാംസം വിളമ്പിയെന്നാണ് റസ്‌റ്റോറന്റിനെതിരെ ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇടപ്പള്ളിയിലെ കെഎഫ്‌സിയിലാണ് പച്ചമാംസം വിളമ്പിയെന്നു ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് റസ്‌റ്റോറന്റില്‍ അധികൃതര്‍ പരിശോധന നടത്തി.
ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും വൈകുന്നേരത്തോടെയാണ് റസ്‌റ്റോറന്റില്‍ പരിശോധന നടത്തിയത്. ഭക്ഷണങ്ങളുടെ സാംപിളുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്ക് കൈമാറിയതായി കളമശേരി എസ്.ഐ ഷിബു ഇ.വി വ്യക്തമാക്കി. ശനിയാഴ്ച രാത്രിയിലാണ് വേവിക്കാത്ത മാംസം പിടിച്ചെടുത്തത്.
അതേസമയം പച്ചമാംസം വിറ്റുവെന്ന ആരോപണം കെഎഫ്‌സി വക്താവ് നിഷേധിച്ചു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎഫ്‌സിയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതെന്ന് വക്താവ് അറിയിച്ചു. ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha