വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലെ അനധികൃത പണപ്പിരിവും 'കാഷ്‌ലെസ്'

ലഹരികടത്താനും സെല്ലുമാറ്റം അനുവദിക്കാനും തടവുകാരില്‍ നിന്നു പണം പിരിക്കുന്നതു ബാങ്ക് അക്കൗണ്ടുകളിലൂടെയാക്കി മാറ്റുകയാണ് ഒരുവിഭാഗം ജീവനക്കാര്‍. കഴിഞ്ഞ ദിവസം ജയിലില്‍ നിന്നു വീണ്ടും കഞ്ചാവ് പിടിച്ചതിന്റെ വെളിച്ചത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ജയില്‍ വകുപ്പ് ഒരുങ്ങി.
ജയിലിനുള്ളിലേക്കു മദ്യവും കഞ്ചാവും ലഹരി ആംപ്യൂളുകളും കടത്താന്‍ ഒരുവിഭാഗം ജീവനക്കാരും തടവുകാരും ഉള്‍പ്പെട്ട രഹസ്യ ഇടനാഴി പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. കഞ്ചാവ് തെറുക്കാന്‍ ഉപയോഗിക്കുന്ന ഇരുന്നൂറോളം ബീഡിപ്പൊതികളും സ്മാര്‍ട് ഫോണുകളും ലഹരി ആംപ്യൂളുകളുമായി ഒരു ജയില്‍ വാര്‍ഡന്‍ വിയ്യൂരില്‍ അറസ്റ്റിലായിട്ട് അധിക കാലമായിട്ടില്ല.
കഴിഞ്ഞ ദിവസവും തടവുകാരില്‍ നിന്നു കഞ്ചാവ് പിടിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു 'കടത്തുകൂലി' ബാങ്ക് അക്കൗണ്ട് വഴി പിരിക്കുന്നതായി വിശ്വസനീയ വിവരങ്ങള്‍
ലഭിച്ചത്.
ലഹരിവസ്തുക്കള്‍ ജയിലിനുള്ളില്‍ സുരക്ഷിതമായി എത്തിക്കാനാണ് ഇവര്‍ കടത്തുകൂലി വാങ്ങുക. ബന്ധുക്കളുടെ മൊബൈല്‍ നമ്പര്‍ തടവുകാരില്‍ നിന്നു സംഘടിപ്പിച്ച ശേഷം ഇവരെ ഫോണിബന്ധപ്പെട്ടു തങ്ങളുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കുകയാണു ചില തടവുകാരുടെ ഇപ്പോഴത്തെ രീതി. ഈ അക്കൗണ്ടിലേക്കു തടവുകാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പണം നിക്ഷേപിക്കും.
ഫോണില്‍ ഇതു സംബന്ധിച്ച സന്ദേശമെത്തിയാല്‍ ലഹരി വസ്തുക്കള്‍ സുരക്ഷിതമായി ആവശ്യക്കാരിലെത്തും. ശമ്പളത്തേക്കാളേറെ പണം ചില ജീവനക്കാര്‍ ഇങ്ങനെ സമ്പാദിക്കുന്നതയി വിവരമുണ്ട്. പിടിക്കപ്പെട്ടാലും കടുത്ത ശിക്ഷയുണ്ടാവില്ല എന്നതാണു ജീവനക്കാരുടെ ആത്മവിശ്വാസം. ഏതാനും വര്‍ഷം മുന്‍പ് വിയ്യൂര്‍ ജയിലിലെ വാര്‍ഡനില്‍നിന്നു കഞ്ചാവ് പിടിക്കപ്പെട്ടെങ്കിലും ആറു മാസത്തെ സസ്‌പെന്‍ഷനു ശേഷം ഇയാള്‍ തിരികെ സര്‍വീസിലെത്തി. ഇപ്പോഴും വിയ്യൂരില്‍തന്നെ ജോലി ചെയ്യുന്നു
https://www.facebook.com/Malayalivartha