മാവോയിസ്റ്റ് ലക്ഷ്യം സായുധ വിപ്ലവം: തെളിവ് ദൃശ്യങ്ങള്‍
മാവോയിസ്റ്റ് സംഘം വയനാട്ടില്‍ സായുധ പരിശീലനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പട്ടാള ക്യാംപിലെ പരിശീലനത്തിന് സമാനമായി മുട്ടില്‍ ഇഴഞ്ഞുളള പരിശീലനത്തിന്റേതാണ് ദൃശ്യങ്ങള്‍. മൂന്നര അടിയോളം ഉയരത്തില്‍ മുളങ്കൊമ്ബ് കൊണ്ട് കെട്ടിയുണ്ടാക്കിയതിന് താഴെ മുട്ടില്‍ ഇഴഞ്ഞാണ് പരിശീലനം. ക്യാംപിലുള്ള മറ്റുള്ളവര്‍ പരിശീലനം നടത്തുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൂന്നു ദളങ്ങളിലുള്ള മാവോയിസ്റ്റുകള്‍ ഈ ക്യാംപില്‍ പങ്കെടുത്തുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തോക്കും തിരകളും കേരളത്തില്‍ പ്രാദേശികമായി സംഘടിപ്പിക്കാന്‍ സൗകര്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരള വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ തോക്കും തിരകളും ആവശ്യനുസരണം ലഭ്യമാണ്. എന്നാല്‍ തോക്കും തിരകളും ഈ മാര്‍ഗം സ്വന്തമാക്കുന്നത് സംഘടനയ്ക്ക് ചില പരിമിതികള്‍ ഉണ്ടെന്ന് നിലമ്ബൂരിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച രേഖകളിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha