അഞ്ച് എന്‍ജിനീയറിങ് കോളജുകളിലെ ബിടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എസ്എഫ്‌ഐ തടസപ്പെടുത്തി

സാങ്കേതിക സര്‍വകലാശാലക്കു കീഴിലെ അഞ്ച് എന്‍ജിനീയറിങ് കോളജുകളിലെ ബിടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എസ്എഫ്‌ഐ തടസപ്പെടുത്തി. തിരുവനന്തപുരം സി.ഇ.ടി, ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജ്, പാപ്പനംകോട് എന്‍ജിനീയറിങ് കോളജ്, തൃശൂര്‍ ഗവ എന്‍ജിനീയറിങ് കോളജ്, പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ പരീക്ഷയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. ബാക്കിയുള്ള കോളജുകളില്‍ പരീക്ഷ തടസമില്ലാതെ നടക്കുന്നുണ്ട്.
ഉച്ചക്ക് 1.30നാണ് എസ്എഫ്‌്െഎ പരീക്ഷ തടസപ്പെടുത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് എസ്എഫ് ഐ ആരോപിച്ചു. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും പരീക്ഷാ ഹാളില്‍ കടന്ന പ്രവര്‍ത്തകര്‍ ചോദ്യപേപ്പര്‍ കൈയിലാക്കുകയായിരുന്നെന്നും സര്‍വകലാശാല അറിയിച്ചു.
സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം കിട്ടില്ലെന്ന വാദമുയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം അനിശ്ചിതകാലത്തേക്ക് മാറ്റുകയായിരുന്നു. ഇതു വിമര്‍ശനത്തിനിടയാക്കിയതോടെ പരീക്ഷ അടിയന്തരമായി നടത്താന്‍ മന്ത്രിതന്നെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ഇന്നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ബുധനാഴ്ചയും തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
https://www.facebook.com/Malayalivartha