കുഴപ്പം വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ എല്ലാം ഒന്ന്: ടോം ജോസ് കുറ്റവിമുക്തന്‍

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തളളി. ഇക്കാര്യം അതീവ രഹസ്യമായാണ് സര്‍ക്കാര്‍ സൂക്ഷിക്കുന്നത്. കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടിലാണ് ടോം ജോസിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കിയത്. ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം.
വിജിലന്‍സിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. കെ.എം.എബ്രഹാമിന് എതിരായ അന്വേഷണത്തിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്.
ടോം ജോസിന്റെ ഫയല്‍ നിയമ സെക്രട്ടറിയും വ്യവസായ സെക്രട്ടറിയും കണ്ടിട്ടുണ്ട്. ടോം ജോസ് ആരോപണ വിവധയനായ ഫയല്‍ നിയമ സെക്രട്ടറി ഉള്‍പ്പെടെ മുന്നു പേര്‍ കണ്ടിരുന്നു. അപ്പോള്‍ ടോം ജോസിനെതിരെ മാത്രം നടപടി എടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്.
ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും അദ്ദേഹം വിജിലന്‍സ് റിപ്പോര്‍ട്ട് ഒറ്റയ്ക്ക് തള്ളിയില്ല .പകരം മന്ത്രി സഭക്ക് മുമ്പാകെ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്.ആഗോള ടെണ്ടര്‍ വിളിക്കാനാണ് ടോം ജോസ് ശുപാര്‍ശ ചെയ്തതെന്നും ടെണ്ടര്‍ വിളിക്കുമ്പോള്‍ ടോം ജോസ് കെഎംഎംഎല്‍ എം ഡി ആയിരുന്നില്ലെന്നും വ്യവസായ വകുപ്പ് ഫയലില്‍ എഴുതിയിട്ടുണ്ട്. അഥവാ ഫയലില്‍ മുഖ്യമന്ത്രി ടോം ജേസിന് അനുകൂലമായി തീരുമാനം എടുക്കാതിരുന്നാലും കോടതിയെ സമീപിച്ച് ടോം ജോസിന് രക്ഷപ്പെടാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha