ദേശീയഗാന സമയത്ത് എഴുന്നേറ്റില്ലെങ്കില്‍ നടപടിയെന്ന് ഡിജിപി, തീയേറ്ററിനുള്ളില്‍ പോലീസുകാരെ നിയോഗിക്കില്ല

ഐഎഫ്എഫ്‌കെയില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയഗാന സമയത്ത് ആളുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീയേറ്ററിനുള്ളില്‍ പോലീസുകാരെ നിയോഗിക്കില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
തീയേറ്ററിനുള്ളില്‍ നിന്ന് ആളുകളെ അറസ്റ്റ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞിരുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഇഷ്ടമല്ലാത്തവര്‍ തീയേറ്ററില്‍ പോകേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ദേശീയഗാന സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന കാരണം പറഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കം 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























