ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് ജിഷയുടെ അമ്മ; കാരണം കേസ് നീണ്ടു പോകുമെന്ന ഭയം

ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് ജിഷയുടെ അമ്മ. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നും നിലവിലെ അന്വേഷണം തൃപ്തികരമാണെന്നുമാണ് രാജേശ്വരി പറഞ്ഞത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് രാജേശ്വരി തന്റെ നിലപാടറിയിച്ചത്. സി.ബി.ഐ വന്നാല്‍ അന്വേഷണം നീണ്ടു പോകുമെന്ന് പറഞ്ഞ അവര്‍ ഹരജിയില്‍ കക്ഷി ചേരാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഹരജികള്‍ ഈ മാസം 17ന് പരിഗണിക്കും.
https://www.facebook.com/Malayalivartha